രാഷ്‌ട്രപതി കേരളത്തിലെത്തി; ശബരിമല സന്ദർശനം നാളെ

രാഷ്ട്രപതി ദ്രൗപദി മുർമു 4 ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തി. എയർഫോഴ്സ് ടെക്നിക്കൽ ഏരിയയിൽ 6.20 ആണ് വിമാനം ഇറങ്ങിയത്. ഗവർണർ, മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, മേയർ തുടങ്ങിയവർ ആണ് തിരുവനന്തപുരത്ത് എത്തിയ രാഷ്ട്രപതിയെ സ്വീകരിച്ചത്. അവിടെ നിന്നും രാജ്ഭവനിലേക്ക് പോയി. നാളെ ആണ് ദ്രൗപദി മുർമു ശബരിമല സന്ദർശനം നടത്തുക.

രാഷ്‌ട്രപതിയുടെ സന്ദർശനം പ്രമാണിച്ച്‌ പൊലീസ്‌ ആവശ്യമായ സുരക്ഷാ ക്രമീകരണം ഏർപ്പെടുത്തും. ശബരിമലയിൽ എഡിജിപി എസ്‌ ശ്രീജിത്തിനാണ്‌ ഏകോപന ചുമതല. ബുധനാഴ്‌ചയാണ്‌ ശബരിമല ദർശനം. രാവിലെ 9.20ന്‌ തിരുവനന്തപുരത്തുനിന്ന്‌ ഹെലികോപ്‌റ്ററിൽ പുറപ്പെട്ട്‌ 10.20ന്‌ നിലയ്‌ക്കൽ ഹെലിപാഡിലെത്തും. റോഡു മാർഗം പമ്പയിലും തുടർന്ന്‌ ശബരിമലയിലും എത്തും 11.55മുതൽ 12.25വരെ ശബരിമലയിലുണ്ടാകും. വൈകിട്ട്‌ 5.30ന്‌ രാജ്‌ഭവനിൽ മടങ്ങിയെത്തും.

ALSO READ: മഴ കനക്കുന്നു; മലപ്പുറത്തും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

വ്യാഴം രാവിലെ 10ന്‌ രാജ്‌ഭവൻ വളപ്പിൽ മുൻ രാഷ്ട്രപതി കെ ആർ നാരായണന്റെ അർധകായ പ്രതിമ അനാച്ഛാദനംചെയ്യും. 12.20ന്‌ ശിവഗിരിയിൽ ശ്രീനാരായണ ഗുരു മഹാസമാധിയുടെ ശതാബ്ദി പരിപാടിയും വൈകിട്ട്‌ 4.15ന്‌ പാലാ സെന്റ്‌ തോമസ്‌ കോളേജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷം സമാപനവും ഉദ്‌ഘാടനംചെയ്യും. രാത്രി കുമരകം താജ്‌ റിസോർട്ടിൽ തങ്ങും. വെള്ളി പകൽ 12.10ന്‌ എറണാകുളം സെന്റ് തെരേസാസ്‌ കോളേജിന്റെ ശതാബ്ദി ആഘോഷത്തിൽ പങ്കെടുത്ത്‌ 1.20ന്‌ കെച്ചി നേവൽ ബേസിൽനിന്ന്‌ നെടുമ്പാശേരി വിമാനത്താവളത്തിലെത്തി നാവികസേനയുടെ പ്രത്യേക വിമാനത്തിൽ ഡെൽഹിയിലേക്ക്‌ മടങ്ങും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News