
രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ ശബരിമല ദര്‍ശനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍. രാഷ്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡ് ഏര്‍പ്പെടുത്തേണ്ട സൗകര്യങ്ങളുടെ ഒരുക്കങ്ങളാണ് ദ്രുതഗതിയില്‍ പുരോഗമിക്കുന്നത്.
രാഷ്ട്രപതിയുടെ സന്ദര്‍ശനം ചരിത്രസംഭവമാക്കാനുള്ള തയ്യാറെടുപ്പിലാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. രാഷ്ട്രപതിയെ വരവേല്‍ക്കാനുള്ള എല്ലാ ഒരുക്കങ്ങളും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആരംഭിച്ചു കഴിഞ്ഞു.
രാഷ്ട്രപതിക്ക് ദര്‍ശനത്തിനും വിശ്രമത്തിനുമുള്ള ക്രമീകരണങ്ങളാണ് ദേവസ്വം ബോര്‍ഡ് ഒരുക്കുന്നത്. പ്രസിഡന്റ് അഡ്വ. പി. എസ് പ്രശാന്ത് സന്നിധാനത്ത് ക്യാമ്പ് ചെയ്താണ് ഒരുക്കക്കള്‍ക്ക് നേതൃത്വം വഹിക്കുന്നത്. സന്നിധാനം, മരക്കൂട്ടം , പമ്പ, നിലയ്ക്കല്‍ നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും മറ്റ് ഒരുക്കങ്ങളും പുരോഗമിക്കുകയാണ്. ഒക്ടോബര്‍ 17 ന് തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറക്കും. ഒക്ടോബര്‍ 22 നാണ് രാഷ്ട്രപതിയുടെ ശബരിമല സന്ദര്‍ശനം.
ശബരിമലയിലെ സന്ദര്‍ശനത്തിനു ശേഷം രാഷ്ട്രപതി തിരുവനന്തപുരം രാജ്ഭവനില്‍ എത്തും. തുടര്‍ന്ന് പലയില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കും. 24ആം തീയതി മടങ്ങും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

