കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമന സെര്‍ച്ച് കമ്മിറ്റിയില്‍ നിന്ന് രാജി

calicut university

കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമന സെര്‍ച്ച് കമ്മിറ്റിയില്‍ നിന്ന് രാജി. സര്‍വകലാശാല പ്രതിനിധി പ്രൊഫ. എ സാബുവാണ് രാജിവെച്ചത്. കേരള സ്റ്റേറ്റ് സയന്‍സ് ആന്‍ഡ് ടെക്നോളജി കൗണ്‍സില്‍ മെമ്പര്‍ സെക്രട്ടറിയാണ് പ്രൊഫ. എ സാബു. രാജി കത്ത് രാജ്ഭവനിലേക്ക് അയച്ചതായാണ് വിവരം. സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച് ഗവര്‍ണര്‍ വിജ്ഞാപനം പുറപ്പെടുവിച്ച് മണിക്കൂറുകൾക്കകമാണ് രാജി.

ALSO READ; ‘സമത്വത്തിലും സാമൂഹികനീതിയിലും മാനുഷികവികസനത്തിലും അടിയുറച്ച നവകേരളമാണ് ലക്ഷ്യം’; കേരളപ്പിറവി ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

സര്‍വകലാശാല സെനറ്റ്, ചാന്‍സലര്‍, യു ജി സി എന്നിവരുടെ പ്രതിനിധികള്‍ അടങ്ങുന്നതാണ് സെർച്ച് കമ്മിറ്റി. ബാംഗ്ലൂര്‍ ഐ ഐ ടിയിലെ പ്രൊഫസര്‍ ഇലുവാതിങ്കല്‍ ഡി ജമ്മീസ് കൺവീനറായുള്ള കമ്മിറ്റിയിൽ പ്രൊഫ. എ സാബുവിനെ കൂടാതെ മുംബൈ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫ. രവീന്ദ്ര ഡി കുല്‍കര്‍ണിയാണ് അംഗമായി ഉള്ളത്

news summary: University representative Prof. A Sabu resigns from the search committee for the appointment of the Vice Chancellor of Calicut University

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News