മാവേലിയുടെ ചോദ്യത്തിന് ഉത്തരം പറഞ്ഞാൽ സമ്മാനം; ‘ഈ ഓണം ഹരിത ഓണം’ പരിപാടി സംഘടിപ്പിച്ച് തിരുവനന്തപുരം ജില്ലാ ശുചിത്വ മിഷൻ

VRITHIYUDE CHAKRAVARTHI

തിരുവനന്തപുരം ജില്ലാ ശുചിത്വ മിഷന്റെ ആഭിമുഖ്യത്തിൽ ‘ഈ ഓണം ഹരിത ഓണം’ എന്ന പരിപാടി സംഘടിപ്പിച്ചു. ഈ ഓണത്തിന് പ്ലാസ്റ്റിക് പൂർണമായും ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

വൃത്തിയെക്കുറിച്ചും ഹരിത ഓണത്തെക്കുറിച്ചും ജനങ്ങളില്‍ അവബോധം സൃഷ്‌ടിക്കാൻ സംസ്ഥാന വ്യാപകമായി പതിനാല് ജില്ലകളിലും പ്രയാണമാരംഭിച്ചതിന്റെ ഭാഗമായാണ് ശുചിത്വ മിഷൻ തിരുവനന്തപുരം ആറ്റിങ്ങലിൽ പരിപാടി സംഘടിപ്പിച്ചത്.

ALSO READ: വയനാട്ടിലേക്ക് ഇനി വേ​ഗത്തിൽ; ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത നിർമാണോദ്ഘാടനം ഇന്ന്

വൃത്തിയുടെ ചക്രവര്‍ത്തികൂടിയായ ‘മാവേലി’ നഗര-ഗ്രാമ പ്രദേശങ്ങളിലൂടെ സഞ്ചാരം നടത്തുന്നതിനൊപ്പം, ശുചിത്വത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ചുളള ചോദ്യങ്ങള്‍ കൂടി നിന്നവരോട് ചോദിക്കും. ശേഷം, ശരിയുത്തരം നല്‍കുന്നവര്‍ക്ക് മാവേലി തന്നെ സമ്മാനങ്ങളും വിതരണം ചെയ്യും.

ALSO READ: സ്കൂൾ പാചക തൊഴിലാളികൾക്കും ഓണസമ്മാനം; ജൂലൈ മാസത്തെ ഓണറേറിയവും ഓണം ഫെസ്റ്റിവൽ അലവൻസും അനുവദിച്ചു

ആറ്റിങ്ങൽ കെ എസ് ആർ ടി സി ഡിപ്പോയിലും ആറ്റിങ്ങലിലെ മറ്റ് പ്രദേശങ്ങളിലുമായിരുന്നു മാവേലിയുടെ സഞ്ചാരം. ശുചിത്വ മിഷന്റെ നേതൃത്വത്തിലുള്ള ഇത്തരമൊരു വേറിട്ട പരിപാടി സെപ്‌തംബര്‍ രണ്ട് വരെയാണ് സംഘടിപ്പിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News