
കോഴിക്കോട് താമരശ്ശേരി ചുരത്തിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടത്തിൽ, കൊയിലാണ്ടിയിലെ പ്രമുഖ വ്യാപാരി എം.കെ. കുമാരൻ മരിച്ചു. 75 വയസായിരുന്നു. ചുരം അഞ്ചാം വളവിനും ആറാം വളവിനും ഇടയിൽ പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ചായിരുന്നു അപകടം ഉണ്ടായത്.
Also read: ‘സാമ്രാജ്യത്വ അടിമത്ത നിലപാട് കേന്ദ്രസർക്കാർ ഉപേക്ഷിക്കണം’: പിണറായി വിജയൻ
അപകടത്തിൽ മറ്റ് രണ്ടുപേർക്ക് ഗുരുതരമായി പരുക്കേറ്റു. ഇവർ നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പരുക്കേറ്റവരിൽ ഒരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
English summary : Prominent businessman M.K. Kumaran of Koyilandy died in a road accident at Thamarassery pass in Kozhikode. He was 75 years old. The accident occurred when a pickup van and a car collided between the fifth and sixth turns of the pass. Two other people were seriously injured in the accident.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

