ILFKയിൽ നിന്ന് ഡോ. ഷിജുഖാനെ മാറ്റി നിർത്തുവാൻ വേണ്ടി നടത്തുന്ന കള്ള പ്രചരണങ്ങൾ പ്രതിഷേധാർഹം: ഡിവൈഎഫ്ഐ

ILFK 2025

അന്താരാഷ്ട്ര സാഹിത്യോത്സവത്തിൽ നിന്നും ഡോ. ഷിജുഖാനെ മാറ്റി നിർത്തുവാൻ വേണ്ടി നടത്തുന്ന കള്ള പ്രചരണങ്ങൾ അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ്.

ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവന

കേരള സാഹിത്യ അക്കാദമി തൃശ്ശൂരിൽ വച്ച് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സാഹിത്യോത്സവത്തിൽ ഒരു സെഷനിൽ ഡോ. ഷിജുഖാനെ സംഘാടകർ ക്ഷണിച്ച് ഉൾപ്പെടുത്തുകയും ബ്രോഷറിൽ പേര് നൽകി മാധ്യമങ്ങളിൽ അറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്. എന്നാൽ പ്രസ്തുത പരിപാടിയിൽ ഷിജുഖാനെ പങ്കെടുപ്പിക്കരുതെന്ന് ചില സ്ഥാപിത താല്പര്യക്കാർ പ്രചരണം നടത്തുകയുണ്ടായി.

Also Read: ‘ദുരിത ബാധിതര്‍ക്കായി സമാഹരിച്ച ഫണ്ട് തട്ടിപ്പ് നടത്തിയ യൂത്ത് കോണ്‍ഗ്രസ്സും ഭൂമി തട്ടിപ്പ് നടത്തിയ മുസ്ലിം ലീഗും നാടിന് അപമാനം’; ജന ജാഗ്രതാ സദസ്സ് വി. കെ. സനോജ് ഉദ്ഘാടനം ചെയ്തു

ഇത്തരം പ്രചരണങ്ങൾക്ക് യാതൊരു നിയമ പിൻബലമോ അടിസ്ഥാനമോ ഇല്ല. നേരത്തെ ഉയർന്നു വന്ന വിഷയങ്ങൾ വിശദീകരിച്ചതാണ്. കേരള യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ, യുവജന സംഘടനാ നേതാവ്, എഴുത്തുകാരൻ, വിദ്യാഭ്യാസ-സാംസ്കാരിക പ്രവർത്തകൻ എന്ന നിലയിലെല്ലാം കേരളത്തിൻ്റെ മുഖ്യധാരയിൽ ഇടപെടുന്ന വ്യക്തിത്വമാണ് ഷിജൂഖാൻ.

അന്താരാഷ്ട്ര സാഹിത്യോത്സവത്തിൽ നിന്നും അദ്ദേഹത്തെ മാറ്റി നിർത്തുവാൻ വേണ്ടി നടത്തുന്ന കള്ള പ്രചരണങ്ങൾ അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News