‘സിപിഐഎമ്മിന് ജമാഅത്തെ ഇസ്ലാമിയുമായി ബന്ധമുണ്ടായിരുന്നെന്ന പ്രചാരണം വസ്തുതാവിരുദ്ധം’: മുഖ്യമന്ത്രി

CM

സിപിഐഎമ്മിന് ജമാത്തെ ഇസ്ലാമിയുമായി ബന്ധമുണ്ടായിരുന്നെന്ന പ്രചാരണം വസ്തുതാവിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജമാഅത്തെ ഇസ്ലാമിയെ പറയുമ്പോൾ യുഡിഎഫിന് പൊള്ളുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇന്നലെ ഇക്കാര്യത്തില്‍ കൃത്യമായ മറുപടി നൽകി. ജമാത്തെ ഇസ്ലാമിയെ പറയുമ്പോൾ ചിലർക്ക് പൊള്ളുന്നുണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു.

90 കളിൽ എൽഡിഎഫിനെ പിന്തുണച്ചിട്ടില്ല എന്ന് അവർ തന്നെ വ്യക്തമാക്കിയതാണ്. പിന്നീടിങ്ങോട്ട് ജമാത്തെ ഇസ്ലാമിക്ക് പല രാഷ്ട്രീയ നിലപാടായിരുന്നു. ഒരു ഘട്ടത്തിലും ജമാത്തെ ഇസ്ലാമിയുടെ പിന്തുണ തേടി ഇടതു പക്ഷത്തിന് പോകേണ്ടി വന്നിട്ടില്ല. ജമാത്തെ ഇസ്ലാമിക്ക് പിന്തുണ നൽകാനാണ് ഒരു വിഭാഗം കേരളത്തിൽ ശ്രമിക്കുന്നത്. യുഡിഎഫിൻ്റെ ആശയതലങ്ങൾ നിയന്ത്രിക്കുന്നതു പോലും ജമാത്തെ ഇസ്ലാമിയാണ്. കേരളത്തിൽ യുഡിഎഫ് ജമാത്തെ ഇസ്ലാമി സഖ്യമാണ്. യു ഡി എഫ് നിൽക്കക്കള്ളിയില്ലാത്ത മുന്നണി ആയി മാറിയെന്ന് അദ്ദേഹം പറഞ്ഞു.

ALSO READ: ‘ഇയർ ഇൻ സെർച്ച് 2025’: ഈ വർഷം ഇന്ത്യക്കാർ ഏറ്റവും കൂടുതൽ തിരഞ്ഞ വാക്കുകൾ ഇവയാണ്; ‘സെർച്ച് റിസൾട്ടുകൾ’ പുറത്ത് വിട്ട് ഗൂഗിൾ

ഇടതുപക്ഷത്തെ തോൽപ്പിക്കാൻ മറ്റ് വഴികൾ ഇല്ലാതായതോടെയാണ് ജമാത്തെ ഇസ്ലാമിയുമായുള്ള കൂട്ട് കെട്ട്. അതിനു വേണ്ടി കോൺഗ്രസ് ആർ എസ് എസിൻ്റെയും കൂട്ട് പിടിക്കുകയാണ്. നാല് സീറ്റ് ലഭിക്കാൻ വേണ്ടി അവസരവാത നടപടിയാണ് കോൺഗ്രസ് സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News