ആശാ പ്രവര്‍ത്തകരുടെ അവകാശങ്ങള്‍ ഉന്നയിച്ച് കേന്ദ്രസര്‍ക്കാരിനെതിരെ തിരുവനന്തപുരത്ത് ഓഗസ്റ്റ് 18ന് മഹാറാലി

ASHA WORKERS

ആശാ പ്രവര്‍ത്തകരുടെ അവകാശങ്ങള്‍ ഉന്നയിച്ച് ഓഗസ്റ്റ് 18ന് കേന്ദ്രസര്‍ക്കാരിനെതിരെ തിരുവനന്തപുരത്ത് മഹാറാലിക്ക് ആഹ്വാനം ചെയ്ത് ആശാ വര്‍ക്കേഴ്‌സ് ആന്‍ഡ് ഫെസിലിറ്റേഴ്‌സ് ഓഫ് ഇന്ത്യ. ആശമാരുടെ ഇന്‍സെന്റീവ് 3500 രൂപയാക്കി വര്‍ദ്ധിപ്പിച്ചെന്ന കേന്ദ്രസര്‍ക്കാരിന്റെ മറുപടി നുണപ്രചരണമാണെന്ന് സിഐടിയു ദേശീയ സെക്രട്ടറി എ ആര്‍ സിന്ദു കൈരളി ന്യൂസിനോട് പറഞ്ഞു. ഈ മാസം 22ന് ഡോ. ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിനായിരുന്നു പാര്‍ലമെന്റില്‍ കേന്ദ്രസര്‍ക്കാരിന്റെ തെറ്റിദ്ധരിപ്പിക്കുന്ന മറുപടി.

ആശാ പ്രവര്‍ത്തകരെ തൊഴിലാളികളായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തിലും കേന്ദ്രം നല്‍കുന്ന ഇന്‍സെന്റീവ് വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യത്തിലും എന്ത് നിലപാടാണ് സ്വീകരിച്ചുവെന്നായിരുന്നു ഈ മാസം 22ന് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി രാജ്യസഭയില്‍ ചോദിച്ചത്. എന്നാല്‍ ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി പ്രതാപ് റാവു ജാദവ് നല്‍കിയ മറുപടിയില്‍ ആശ വര്‍ക്കര്‍മാരെ സന്നദ്ധ പ്രവര്‍ത്തകരായി മാത്രമേ അംഗീകരിക്കാന്‍ കഴിയൂവെന്ന നിലപാട് ആവര്‍ത്തിച്ചു. കേന്ദ്രപദ്ധതിയാണെങ്കിലും ആശമാരുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനാണ് പ്രാഥമിക ഉത്തരവാദിത്വമെന്നും മറുപടിയില്‍ വ്യക്തമാക്കി. ഇതോടൊപ്പമാണ് കേന്ദ്രം നല്‍കുന്ന ഇന്‍സന്റീവ് 2000 രൂപയില്‍ നിന്ന് 3500 രൂപയാക്കി വര്‍ദ്ധിപ്പിച്ചെന്ന വിവരവും അറിയിച്ചത്. 2025 മാര്‍ച്ച് 4 ന് നടന്ന മിഷന്‍ സ്റ്റിയറിംഗ് ഗ്രൂപ്പിന്റെ 9ാമത് യോഗത്തിലാണ് ഇന്‍സെന്റീവ് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചതെന്നാണ് കേന്ദ്രത്തിന്റെ അവകാശ വാദം. പിന്നീട് ജൂലായ് 25ന് ലോക്‌സഭയില്‍ എന്‍ കെ പ്രേമചന്ദ്രന്റെ ചോദ്യത്തിനും ഈ മറുപടി കേന്ദ്രം ആവര്‍ത്തിക്കുകയും ചെയ്തു. ഇത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതും മാര്‍ച്ചില്‍ വര്‍ദ്ധിപ്പിച്ച ഇന്‍സന്റീവ് ആശമാര്‍ക്ക് ലഭിച്ചിട്ടില്ലെന്നും സിഐടിയു ദേശീയ സെക്രട്ടറി എ ആര്‍ സിന്ദു കൈരളി ന്യൂസിനോട് പറഞ്ഞു.

ALSO READ: കന്യാസ്ത്രീമാരെ അറസ്റ്റ് ചെയ്ത സംഭവം: ഛത്തീസ്ഗഡ് മുഖ്യമന്ത്രിക്ക് കത്തയച്ച്‌ ഡോ. ജോൺ ബ്രിട്ടാസ് എം പി

കേന്ദ്രസര്‍ക്കാരിന്റെ കാപട്യം വ്യക്തമാക്കി രാജ്യസഭയിലെ ചോദ്യവും മറുപടിയും എഫ്ബി പേജിലൂടെ ഡോ. ജോണ്‍ ബ്രിട്ടാസ് എംപി പങ്കുവച്ചു. കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളില്‍ പ്രതിഷേധിച്ച് ഓഗസ്റ്റ് 18ന് തിരുവനന്തപുരത്ത് മഹാറാലിക്ക് ആശാ വര്‍ക്കേഴ്‌സ് ആന്‍ഡ് ഫെസിലിറ്റേഴ്‌സ് ഓഫ് ഇന്ത്യ സിഐടിയു ആഹ്വാനം ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News