രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കോഴിക്കോട് ഡിവൈഎഫ്ഐയുടെ “യുവതി പ്രതിഷേധം”

DYFI KOZHIKKOD

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കോഴിക്കോട് ജില്ലയിൽ പ്രതിഷേധം ശക്തമായി തുടരുന്നു. MLA സ്ഥാനം രാഹുൽ മാങ്കൂട്ടത്തിൽ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട്, ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ “യുവതി പ്രതിഷേധം” നടത്തി. വടകരയിൽ നടത്തിയ എസ്എഫ്ഐ നടത്തിയ പ്രതിഷേധം മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ പുഷ്പജ ഉദ്ഘാടനം ചെയ്തു.

സ്ത്രീ പീഡന ആരോപണ വിധേയനായ പാലക്കാട് MLAയും കോൺഗ്രസ് നേതാവുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സംസ്ഥാനത്ത് ഉടനീളം പ്രതിഷേധം അലയടിക്കുകയാണ്. ഇതിൻ്റെ ഭാഗമായാണ് ഇടത് വിദ്യാർഥി – യുവജന സംഘടനകൾ കോഴിക്കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ പ്രതിഷേധ പ്രകടനം നടത്തിയത്. പീഡനവീരൻ രാഹുൽ മാക്കൂട്ടത്തിൽ MLA പദവി രാജിവെക്കുക, രാഹുലിനെ സംരക്ഷിക്കുന്ന VD സതീശനെയും ഷാഫി പറമ്പിലെയും തിരിച്ചറിയുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് കോഴിക്കോട്ടെ ഡിവൈഎഫ്ഐ വനിതാ പ്രവർത്തകർ പ്രതിഷേധ പ്രകടനവും, പോസ്റ്റർ പ്രചാരണവും സംഘടിപ്പിച്ചത്. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം കെ എം നിനു പരിപാടി ഉദ്ഘാടനം ചെയ്തു.

ALSO READ: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളിൽ കോൺഗ്രസ് സ്വീകരിക്കുന്നത് ജനങ്ങളെ വെല്ലുവിളിക്കുന്ന നിലപാട്; മന്ത്രി സജി ചെറിയാൻ

വടകരയിൽ SFI നടത്തിയ വിദ്യാർത്ഥി പ്രതിഷേധം മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ പുഷ്പജ ഉദ്ഘാടനം ചെയ്തു. വടകര CPI(M) ഏരിയാ കമ്മിറ്റി ഓഫീസിൽ നിന്നും ആരംഭിച്ച പ്രകടനം, പുതിയ സ്റ്റാൻഡിൽ സമാപിച്ചു. SFI സംസ്ഥാന കമ്മിറ്റി അംഗം നന്ദന എസ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗം സിയാന തുടങ്ങിയവർ പങ്കെടുത്തു.

ALSO READ: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പാലക്കാട്ട് പ്രതിഷേധം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News