
ഇടുക്കിയിൽ ഡിസിസി പ്രസിഡൻറ് സിപി മാത്യുവിനെതിരെ പടപ്പുറപ്പാട്. വി ഡി സതീശനായി പ്രകടനം നടത്തിയ നേതാക്കൾക്കെതിരെ നടപടി എടുത്തതിന് പിന്നാലെയാണ് പ്രവർത്തകരോഷം.
നേതൃത്വത്തിനെതിരെ യുഡിഎഫ് അനുകൂല വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രവർത്തകർ ക്യാമ്പയിൻ ആരംഭിച്ചു. നവ മാധ്യമങ്ങളിലും സി.പി മാത്യുവിനെ വിമർശിച്ച് പോസ്റ്റുകൾ വരുന്നുണ്ട്. “ഗെറ്റ് ഔട്ട് സിപി, സ്റ്റാൻഡ് വിത്ത് വർക്കേഴ്സ്” എന്ന പേരിലാണ് ക്യാമ്പയിൻ. വി ഡി സതീശൻ അനുകൂലികൾക്കെതിരെ നടപടിയെടുത്തതിന് പിന്നാലെയാണ് ക്യാമ്പയിൻ തുടങ്ങിയത്. വി ഡി സതീശനെ പിന്തുണയ്ക്കുന്നത് കുറ്റമാണോ എന്നും ഇപ്പോൾ എടുത്ത നടപടി തികച്ചും അനീതിയാണ് എന്നുമൊക്കെയാണ് വാട്സാപ്പുകളിൽ അണികൾ ഉയർത്തുന്ന ചോദ്യം.
ALSO READ: വി ഡി സതീശനെതിരെ വൻ പ്രതിഷേധം, ഫ്ളക്സുകളും പോസ്റ്ററുകളും കരി ഓയിൽ ഒഴിച്ച് നശിപ്പിച്ചു
അതേസമയം നേതാക്കളെ അനുകൂലിച്ചും തള്ളിപ്പറഞ്ഞും സംസ്ഥാനത്താകമാനം കോൺഗ്രസിനകത്ത് വലിയ കോലാഹലങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. മലപ്പുറത്ത് കെ സി യുടെ ഫ്ലെക്സിൽ സ്പ്രേ പെയിന്റടിച്ചാണ് പ്രതിഷേധം നടന്നത്. ഡിസിസി ഓഫിസിനു മുന്നിൽ സ്ഥാപിച്ച ഫ്ലെക്സിലാണ് സ്പ്രേ പെയിന്റ് പ്രതിഷേധം നടന്നത്.ആറ് യുഡിഎഫ് നേതാക്കളുടെ ചിത്രങ്ങളിൽ കെ സി യുടെ ചിത്രത്തിൽ മാത്രം സ്പ്രെ പെയിന്റ്. ജനകീയ മുന്നണിയുടെ പേരിൽ വിഡി സതീശന്റെ പുതിയ ഫ്ലെക്സും ഡിസിസി ക്ക് മുന്നിൽ സ്ഥാപിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

