
കൊല്ലം ഇരവിപുരത്ത് സ്ഥാനാർത്ഥി നിർണയത്തിൽ ആർ എസ് പി യിൽ ഭിന്നത. ഇരവിപുരത്ത് സ്ഥാനാർത്ഥി നിർണ്ണയത്തിൽ പ്രതിഷേധിച്ച് ആർ എസ് പി ഇരവിപുരം മണ്ഡലം സെക്രട്ടറി എൻ നൗഷാദ് സെക്രട്ടറി സ്ഥാനം രാജിവെച്ചു.
Also read: അന്തർധാര സജീവം; രാഹുൽ മാങ്കൂട്ടത്തിലുമായി കൂടിക്കാഴ്ച നടത്തി വി കെ ശ്രീകണ്ഠൻ എംപി
വിജയ സാധ്യത പരിശോധിക്കാതെയാണ് സ്ഥാനാർത്ഥി നിർണ്ണയമെന്ന് നൗഷാദ് പറയുന്നു. ഇരവിപുരം മണ്ഡലം കമ്മിറ്റിയിൽ എൻ. നൗഷാദിന്റെ സ്ഥാനാർത്ഥിത്വത്തിന് ഭൂരിപക്ഷപിന്തുണ ലഭിച്ചിരുന്നു.
അതേസമയം, ആർഎസ്പിയിൽ ഭിന്നത രൂക്ഷം. കൊല്ലത്ത് ഇരവിപുരം മണ്ഡലത്തിൽ ചേരി തിരിഞ്ഞ് നേതാക്കൾ. പ്രേമചന്ദ്രന്റെ മകനെതിരെ ഷിബു ബേബിജോൺ. സെക്രട്ടറിയേറ്റ് യോഗത്തിൽ കാർത്തിക് പ്രേമചന്ദ്രന് കൂടുതൽ പേരുടെ പിന്തുണ ലഭിച്ചതോടെയാണ് പാർട്ടിയിൽ ഭിന്നത രൂക്ഷമായത്. എന്നാൽ മണ്ഡലത്തിൽ പ്രേമചന്ദ്രന്റെ മകനെ ഒരിക്കലൂം മത്സരിക്കാൻ അനുവദിക്കില്ലെന്ന് നിലപാട് കടുപ്പിച്ചിരിക്കുകയാണ് ഷിബു ബേബിജോൺ. ഇരവിപുരത്ത് സമവായ സ്ഥാനാർത്ഥിയായി അഡ്വ. വിഷ്ണു മോഹനൻ്റെ പേര് പരിഗണനയിലുണ്ടെന്നാണ് വിവരം. ആർ വൈ എഫ് സംസ്ഥാന സെക്രട്ടറിയാണ് അഡ്വ. വിഷ്ണു മോഹൻ. സംസ്ഥാന സെക്രട്ടേറിയറ്റ് അവസാനിച്ചിരിക്കുകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

