കണ്ണൂരിൽ ബിഎൽഒ ജീവനൊടുക്കിയ സംഭവം: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രതിഷേധം ശക്തം

Protests Intensify Against Election Commission After BLO Suicide

എസ്ഐആർ ജോലിസമ്മർദ്ദം കാരണം കണ്ണൂർ ഏറ്റുകുടുക്കയിൽ ബിഎൽഒ ജീവനൊടുക്കിയ സംഭവത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രതിഷേധം ശക്തം. സംസ്ഥാന വ്യാപകമായി ജോലി ബഹിഷ്ക്കരിച്ച ബിഎൽഒമാർ ചീഫ് ഇലക്ട്രൽ ഓഫീസിലേക്കും ജില്ലാ കലക്‌ട്രേറ്റുകളിലേക്കും മാർച്ച് നടത്തി.

ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് ഗവർമെൻ്റ് എംപ്ലോയിസ് ആൻഡ് ടീച്ചേഴ്സിൻ്റെയും അധ്യാപക സർവീസ് സംഘടന സമര സമിതിയുടെയും നേതൃത്വത്തിലായിരുന്നു സംസ്ഥാന വ്യാപക പ്രതിഷേധം. ജോലി ബഹിഷ്‌കരിച്ച BLO മാർ ചീഫ് ഇലകട്രൽ ഓഫീസിലേക്കും ജില്ലാ കലക്‌ട്രേറ്റുകളിലേക്കും പ്രതിഷേധ മാർച്ച് നടത്തി. ജോലി സമ്മർദ്ദം ഇല്ലെന്ന കണ്ണൂർ ജില്ലാ കലക്ടറുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമാണെന്നും കടുത്ത ജോലി സമ്മർദ്ദമാണ് BLO മാർ നേരിടുന്നതെന്നും കേരള എൻജിഒ യൂണിയൻ ജനറൽ സെക്രട്ടറി എംവി ശശിധരൻ പറഞ്ഞു. ചുരുങ്ങിയ സമയത്തിനകം അമിത ജോലി ചെയ്യേണ്ടി വരുന്നതിൻ്റെ അമിത ജോലിഭാരമാണ് BLO മാർ അനുഭവിക്കുന്നതെന്ന് സിപിഐ എം കണ്ണൂർ ജില്ല സെക്രട്ടറി കെ കെ രാഗേഷ് പറഞ്ഞു. BLO യുടെ ആത്മഹത്യ സിപിഐഎമ്മിനെതിരെ തിരിച്ചുവിടാൻ ശ്രമിക്കുന്ന പ്രതിപക്ഷ നേതാവ് BJP യെ സഹായിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ALSO READ: BLOമാർ അവധി എടുക്കാൻ പാടില്ല; SIRൽ വീഴ്ച വരുത്തിയാൽ അച്ചടക്ക നടപടി; ഉദ്യോ​ഗസ്ഥർക്ക് അയച്ച ശബ്ദസന്ദേശം പുറത്ത്

അതേസമയം അനീഷ് ജോർജിൻ്റെ മൃതദേഹം പൊതുദർശനത്തിന് ശേഷം പള്ളിമുക്ക് ലൂർദ്മാതാ പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു. പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ പ്രമുഖർ ഉൾപ്പെടെ നൂറുകണക്കിന് പേർ അന്ത്യേപചാരം അർപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News