
ശബരിമല ശ്രീകോവിലിനു മുന്നിലെ ദ്വാരപാലക ശില്പത്തിൽ സ്വർണ്ണപ്പാളി വൈകുന്നേരത്തോടെ പുനഃസ്ഥാപിച്ചു. 404.9 ഗ്രാം സ്വർണ്ണം പൂശിയ പാളിയാണ് ദ്വാരപാലക ശില്പത്തിൽ ഘടിപ്പിച്ചത്. തുലാമാസ പൂജകൾക്കായി നട തുറന്നതിന് പിന്നാലെയാണ് സ്ഥാപിച്ച പാളികളിൽ തൂക്കത്തിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി എസ് പ്രശാന്ത് പറഞ്ഞു.
വൈകിട്ട് 4 മണിയോടെയാണ് തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നത്. സ്വർണ്ണപ്പാളി ഘടിപ്പിക്കലായിരുന്നു ആദ്യ ദിനത്തിൽ സന്നിധാനത്തെ പ്രധാന ചടങ്ങ്. സ്ട്രോങ്ങ് റൂമിൽ നിന്ന് തന്ത്രിയും മേൽശാന്തിയും ചേർന്ന് സ്വർണ്ണപ്പാളി ശ്രീകോവിലിനു മുന്നിൽ എത്തിച്ചു. ഒന്നര മണിക്കൂറോളം സമയമെടുത്താണ് ശില്പികൾ സ്വർണ്ണപ്പാളി ഇരു ദ്വാരപാലക ശില്പങ്ങളിലും ഘടിപ്പിച്ചത്.
ALSO READ; രാജ്യത്തെ 90 ശതമാനം മെഡിക്കൽ കോളേജുകളിലും അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് ഫൈമ സര്‍വ്വേ
ചെന്നൈയിൽ അറ്റകുറ്റപ്പണിക്കായി കൊണ്ടു പോകുമ്പോൾ തൂക്കം 22.833 കിലോഗ്രാമിരുന്നത് , തിരികെ എത്തിച്ചപ്പോൾ 22.876 കിലോഗ്രാമായി. 9.702 ഗ്രാം വർദ്ധിച്ചിട്ടുണ്ടെന്ന് ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു. ശബരിമല – മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പ് ശനിയാഴ്ച്ച രാവിലെ നടക്കും. 22നാണ് രാഷ്ട്രപതിയുടെ ശബരിമല സന്ദർശനം. ഇത് കണക്കിലെടുത്തു നിലക്കൽ മുതൽ സന്നിധാനം വരെ കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

