
ശബരിമല സ്വർണം മോഷ്ടിച്ച കേസ് അന്വേഷണം ശരിയായ ദിശയിലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി എസ് പ്രശാന്ത്. ഉപ്പ് തിന്നവൻ വെള്ളം കുടിക്കണം എന്നാണ് നിലപാടെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണത്തിൽ ആശങ്കകൾ ഒന്നുമില്ല. കോടതി ഉത്തരവിൽ ദേവസ്വം ബോർഡ് പ്രസിഡന്‍റിനെതിരെയുള്ള പരാമർശം നീക്കാൻ സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തന്നെ അറസ്റ്റ് ചെയ്യാൻ നീക്കം എന്ന് പറഞ്ഞ് ഒരു ചാനലിൽ വാർത്ത വന്നു. എന്ത് അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുന്നുവെന്ന് പറയുന്നതെന്നും പി എസ് പ്രശാന്ത് ചോദിച്ചു.
മേൽശാന്തിക്ക് സഹായികളെ നൽകാൻ ബോർഡ് ആലോചിക്കുകയാണെന്ന കാര്യവും അദ്ദേഹം പറഞ്ഞു. ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ മേൽശാന്തിമാരെ ഇതിനായി തെരഞ്ഞെടുക്കും. സഹായികൾക്ക് പൊലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കുമെന്നും പി എസ് പ്രശാന്ത് വ്യക്തമാക്കി.
അതേസമയം, ശബരിമല സ്വര്‍ണ മോഷണക്കേസിലെ പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെ റാന്നി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. ഇദ്ദേഹത്തെ തിരുവനന്തപുരം സ്‌പെഷ്യല്‍ സബ് ജയിലിലേക്ക് മാറ്റും. പിടിച്ചടുത്ത സ്വര്‍ണം കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

