തദ്ദേശ തെരഞ്ഞെടുപ്പ്: പി എസ് സി പരീക്ഷാ തീയതികളിൽ മാറ്റം

PSC Exam Dates Rescheduled Elections

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ അന്നേ ദിവസങ്ങളിൽ നടത്താനിരുന്ന പി എസ് സി പരീക്ഷാ തീയതികളിൽ മാറ്റം. തെരഞ്ഞെടുപ്പ് 2025 ഡിസംബർ മാസം 9, 11 തീയതികളിലും. വോട്ടെണ്ണൽ ഡിസംബർ 13 നുമാണ് നടക്കുക. ഇതിനെ തുടർന്ന് ഡിസംബർ 8 മുതൽ 12 വരെ നടത്തുവാൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ 2026 ഫെബ്രുവരി മാസത്തേക്ക് മാറ്റിവച്ചതായി കേരള പി എസ് സി അറിയിച്ചു. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും.

ALSO READ; ‘പ്രതിസന്ധികൾ മറികടന്ന് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ ഊർജ്ജം നൽകിയത് ഈ സർക്കാർ, പോരാട്ടം തുടരും’; ആര്യ രാജേന്ദ്രൻ; ഫേസ്ബുക്ക് പോസ്റ്റ്

 ജനാധിപത്യ പ്രക്രിയയുടെ പ്രാദേശികതലത്തിലെ ഏറ്റവും നിര്‍ണായകമായ ഈ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടമായിട്ടാണ് നടക്കുക. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഡിസംബർ 9 നും, ഡിസംബർ 11ന് തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്‌ ജില്ലകളിലും വോട്ടെടുപ്പ് നടക്കും.

News summary: Kerala PSC has revised its upcoming exam dates due to the local body elections.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News