പുകസ സംസ്ഥാന വൈസ് പ്രസിഡന്‍റ് ഡോ. കെ കെ സുലേഖ അന്തരിച്ചു

Dr KK Sulekha demise

സാഹിത്യകാരിയും പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന വൈസ് പ്രസിഡന്‍റും, വനിതാസാഹിതി സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമായ ഡോ. കെ കെ സുലേഖ അന്തരിച്ചു. 66 വയസായിരുന്നു. മുൻ ജില്ലാ ജഡ്ജും, ന്യൂനപക്ഷ കമ്മീഷൻ ചെയർമാനുമായിരുന്ന ചെങ്ങമനാട് പി കെ ഹനീഫയാണ് ഭർത്താവ്. നിലവിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്‍റെ ആലുവ സി സി എം വൈ പ്രിൻസിപ്പലാണ് ഡോ. സുലേഖ.

തൃപ്പൂണിത്തുറ ഗവൺമെൻറ് കോളേജ് പ്രിൻസിപ്പലായി റിട്ടയർ ചെയ്ത ഡോ. സുലേഖ മഹാരാജാസ് കോളേജ് വൈസ് പ്രിൻസിപ്പൽ ആയും വിവിധ കോളേജുകളിൽ മലയാളം പ്രൊഫസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നാദഭരിതമായ ചിദംബരങ്ങൾ, കേരള മുസ്ലിം നവോത്ഥാനത്തിൽ കൊടുങ്ങല്ലൂരിന്റെ പങ്ക്, സാമൂഹികതയുടെ വ്യതിരിക്തത – ബഷീർ കൃതികളിൽ എന്നിവയാണ് പുസ്തകരൂപത്തിൽ വന്നിട്ടുള്ള രചനകൾ.

ALSO READ; സിപിഐഎം മുൻ കോട്ടയം ജില്ലാ സെക്രട്ടറി എ വി റസലിൻ്റെ സ്മാരക മണ്ഡപം മന്ത്രി വിഎൻ വാസവൻ അനാച്ഛാദനം ചെയ്തു

കൊടുങ്ങല്ലൂരിലെ കൊമ്പനേഴത്ത് കുഞ്ഞുമരക്കാർ – കുഞ്ഞാച്ചുമ്മ ദമ്പതികളുടെ മകളാണ്. മുഹമ്മദ്, അബ്ദുല്ല, ബക്കർ മേത്തല, അലി എന്നിവർ സഹോദരങ്ങളാണ്. കബറടക്കം ഫെബ്രുവരി 21 ശനിയാ‍ഴ്ച രാവിലെ 10 മണിക്ക് ചെങ്ങമനാട് പാലപ്രശേരി ജുമാമസ്ജിദിൽ നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News