പുല്യോട് നിർമ്മാണത്തിലിരുന്ന വീടിന്റെ സെപ്റ്റിക് ടാങ്കിൽ വീണ് മൂന്നുവയസ്സുകാരന് ദാരുണാന്ത്യം

MUHAMMAD MARVAN

നിർമ്മാണത്തിലിരുന്ന വീടിന്റെ സെപ്റ്റിക് ടാങ്കിൽ വീണ് പിഞ്ചുകുഞ്ഞ് മരിച്ചു. പുല്യോട് വെസ്റ്റ് പാട്യം നഗർ മലമ്മൽ ഹൗസിൽ അൻഷിലിന്റെ മകൻ മുഹമ്മദ്‌ മർവാൻ ആണ് മരിച്ചത്. ​മൂന്ന് വയസായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് ആയിരുന്നു ദാരുണമായ സംഭവം നടന്നത്. ​വെള്ളിയാഴ്ച വൈകീട്ട് അങ്കണവാടിയിൽ നിന്നും വീട്ടിലെത്തിയ ശേഷം കുട്ടി തൊട്ടടുത്തുള്ള കുടുംബവീട്ടിൽ കളിക്കാൻ പോയതായിരുന്നു.

ALSO READ: ‘മമ്മൂക്കയും വിനായകനും മത്സരിച്ചഭിനയിച്ചു; ‘കളങ്കാവൽ’ മലയാള സിനിമയുടെ നിലവാരം ഉയർത്തുന്നു’; പ്രശംസിച്ച് മന്ത്രി വി ശിവൻകുട്ടി

വളരെ നേരം കഴിഞ്ഞിട്ടും കളിക്കാൻ പോയ കുട്ടിയെ കാണാതെ വന്നതോടെ ആണ് വീട്ടുകാർ ശ്രദ്ധിച്ചത്. തുടർന്ന് വീട്ടുകാരും അയൽക്കാരും ചേർന്ന് പരിസരത്ത് എല്ലാം തിരഞ്ഞു. ഇതിന്റെ ഇടയിലാണ് കുട്ടിയെ ടുംബവീടിന് സമീപം പുതുതായി നിർമ്മിക്കുന്ന വീടിന്റെ സെപ്റ്റിക് ടാങ്കിനുള്ളിൽ ബോധരഹിതനായ നിലയിൽ കണ്ടെത്തിയത്. ഉടനെ തന്നെ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.

ENGLISH SUMMARY: Three-year-old Muhammed Marwan died after falling into a septic tank at a house under construction in Pulyode West.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News