പത്തനാപുരത്ത് നിയന്ത്രണം വിട്ട കാർ മതിൽ തകർത്ത് വീട്ടുമുറ്റത്തേക്ക് പാഞ്ഞുകയറി; തീർത്ഥാടകർ അത്ഭുതകരമായി രക്ഷപ്പെട്ടു

PATHANAPURAM ACCIDENT NEWS

നിയന്ത്രണം വിട്ട കാർ മതിൽ തകർത്ത് വീട്ടുമുറ്റത്തേക്ക് പാഞ്ഞുകയറി അപകടം. പുനലൂർ – മൂവാറ്റുപുഴ മലയോര ഹൈവേയിൽ പത്തനാപുരം വാഴത്തോപ്പിൽ ആണ് നിയന്ത്രണം വിട്ട കാർ മതിൽ തകർത്ത് വീട്ടുമുറ്റത്തേക്ക് പാഞ്ഞുകയറിയത്. വാഴത്തോപ്പ് എബൻ ഏസറിൽ വൈ. യോഹന്നാന്റെ വീടിന്റെ ചുറ്റുമതിലും ഗേറ്റുമാണ് കാറിടിച്ച് തകർന്നത്.

തിരുവനന്തപുരം നേമം സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്നു ഇവർ. ഇവർ സഞ്ചരിച്ചിരുന്ന ഇന്നോവ കാർ നിയന്ത്രണം നഷ്ടപ്പെട്ട് യോഹന്നാന്റെ വീടിന്റെ മതിലിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടസമയത്ത് മൂന്ന് പേരാണ് വാഹനത്തിലുണ്ടായിരുന്നത്.

ALSO READ: ആഗോള അയ്യപ്പ സംഗമം ഓഡിറ്റ് റിപ്പോർട്ട്: പോരായ്മകൾ പരിഹരിക്കാൻ ടാസ്‌ക് ഫോഴ്‌സ്; പുതുക്കിയ റിപ്പോർട്ട് 26-ന് കോടതിയിൽ

ഇടിയുടെ ആഘാതത്തിൽ വീടിന്റെ ചുറ്റുമതിലും ഗേറ്റും പൂർണ്ണമായും തകർന്നു. വലിയ അപകടമാണ് ഉണ്ടായതെങ്കിലും കാറിലുണ്ടായിരുന്ന യാത്രക്കാർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

ENGLISH SUMMARY: A car lost control on the Punalur–Muvattupuzha Hill Highway and smashed through the compound wall of a house in Pathanapuram, Vazhatoppu, causing property damage.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News