
പുനർജനി ഫണ്ട് പിരിവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ സിബിഐ അന്വേഷണത്തിന് വിജിലൻസ് ശുപാർശ ചെയ്തതിൽ പ്രതികരണവുമായി ടി പി രാമകൃഷ്ണൻ.
‘എല്ലാറ്റിനും സിബിഐ അന്വേഷണമോ മറ്റ് കേന്ദ്ര ഏജൻസി അന്വേഷണമോ ആവശ്യപ്പെടുന്ന കേരളത്തിലെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അദ്ദേഹത്തിനെതിരായി ഉയർന്നു വന്നിട്ടുള്ള ആരോപണങ്ങളിൽ അന്വേഷണം നേരിടാൻ തയ്യാറാകണമെന്നും കേവലം രാഷ്ട്രീയ പ്രേരിതമെന്ന് പറഞ്ഞ് ഇതിൽ നിന്നും തടിയൂരാനാകില്ലെന്നും’ ടി പി രാമകൃഷ്ണൻ മാധ്യമങ്ങളോടായി പറഞ്ഞു.
ഈ കാര്യത്തിൽ കോൺഗ്രസ് നേതാക്കന്മാരുടെയും വിഡി സതീശിന്റെയും പ്രതികരണം വസ്തുതകളെ അംഗീകരിച്ചുകൊണ്ടുള്ളതല്ല. തൊട്ടതിനൊക്കെ കേന്ദ്ര ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെടുന്ന കോൺഗ്രസ് നേതൃത്വം ഇക്കാര്യത്തിൽ സ്വീകരിക്കുന്ന ഇരട്ടത്താപ്പ് സമൂഹത്തിന് മുൻപിലുണ്ട്. കുറ്റം ചെയതവർ ആരും ഇടതുസർക്കാർ ഭരിക്കുമ്പോൾ രക്ഷപ്പെടില്ലെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു.
ENGLISH SUMMARY : T P Ramakrishnan has stated that Opposition Leader V.D. Satheesan must face the ongoing investigation into the Punarjani Project.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

