പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അപൂര്‍വ ഗുരു ശിഷ്യ സംഗമം: അനുഭവം പങ്കുവച്ച് മന്ത്രി വീണാ ജോര്‍ജ്

veena george

നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ അഖിലേന്ത്യാ പര്യടനത്തിന്റെ ഭാഗമായി പൂനെയിലെത്തിയ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അപ്രതീക്ഷിതമായി തന്റെ ശിഷ്യയെ കണ്ടതിന്റെ അനുഭവം പങ്കുവെച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റ്. പുനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ സന്ദര്‍ശനത്തിനിടെയാണ് പഴയ ശിഷ്യയായ ഡോ. അനീഷയെ മന്ത്രി കണ്ടത്.

Also read – ‘കേരളത്തിൻ്റെ ഡിജിറ്റൽ കുതിപ്പിനെക്കുറിച്ചുള്ള വാർത്തകൾ അർഹിക്കുന്ന പ്രാധാന്യത്തോടെ അവതരിപ്പിച്ചു’; ദേശീയ മാധ്യമങ്ങൾക്ക് നന്ദി പറഞ്ഞ് മന്ത്രി എം ബി രാജേഷ്

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം…

അഭിമാനവും സന്തോഷവും ഹൃദയം നിറച്ച ഒരു നിമിഷമായിരുന്നു അത്. പുനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ സന്ദര്‍ശനത്തിനിടെ ബയോ സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗത്തില്‍ ശാസ്ത്രജ്ഞയായ ഡോ. അനീഷയെ കണ്ട നിമിഷം. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജില്‍ എന്റെ വിദ്യാര്‍ത്ഥിനിയായിരുന്നു പ്രിയപ്പെട്ട അനീഷ. കോളേജില്‍ അനീഷ ബിരുദ പഠനം നടത്തുമ്പോഴാണ് ഞാന്‍ അനീഷയുടെ ഫിസിക്സ് അധ്യാപികയായത്.

അനീഷയുമായുള്ള കൂടിക്കാഴ്ച അപ്രതീക്ഷിതമായിരുന്നു. അനീഷ അവിടെ ഉണ്ടെന്നുള്ളത് അറിയില്ലായിരുന്നു. സബ്ജക്ട് കമ്മിറ്റി അംഗങ്ങളായ ബഹു. എംഎല്‍എമാര്‍ ശ്രീ. പികെ ബഷീര്‍, ശ്രീമതി യു. പ്രതിഭാ, ശ്രീമതി കെകെ രമ, ശ്രീ. ജോബ് മൈക്കിള്‍ എന്നിവര്‍ സന്ദര്‍ശനത്തില്‍ ഒപ്പമുണ്ടായിരുന്നു. എന്‍.ഐ.വി. ഡയറക്ടര്‍ ഡോ. നവീന്‍ കുമാര്‍, ഡോ. അനീഷ എന്നിവര്‍ക്കൊപ്പമുള്ള ചിത്രം പങ്കുവയ്ക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News