
പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന പ്രസിഡന്റായി വൈശാഖനെ തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് അശോകൻ ചരുവിലിൻ്റെ
അധ്യക്ഷതയിൽ തൃശൂരിൽ ചേർന്ന സംസ്ഥാന കമ്മിറ്റി യോഗമാണ് പ്രസിഡന്റിനെ തിരഞ്ഞെടുത്തത്. പ്രസിഡന്റ് ഷാജി എൻ കരുണിൻ്റെ നിര്യാണത്തെ തുടർന്നാണ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തത്. സംസ്ഥാന കമ്മിറ്റിയോഗത്തിൽ ജനറൽ സെക്രട്ടറി ഡോ. കെ പി മോഹനൻ സംസാരിച്ചു.
മലയാളത്തിന് എക്കാലത്തെയും മികച്ച കഥകൾ നൽകിയ കഥാകൃത്താണ് വൈശാഖൻ. കേരള സാഹിത്യ അക്കാദമി പ്രസിഡന്റായിരുന്നു. കിള്ളിക്കുറിശ്ശിമംഗലം കുഞ്ചൻ സ്മാരക ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ തിരൂർ തുഞ്ചൻ സ്മാരക ട്രസ്റ്റ് ചെയർമാനാണ്. നേരത്തേയും അദ്ദേഹം പുരോഗമനകലാസാഹിത്യ സംഘം പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്.
The Progressive Arts and Literature Group has elected Vaisakhan as the state president. The president was elected at a state committee meeting held in Thrissur under the chairmanship of Vice President Ashokan Charuvil.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

