ഇതെന്തൊരു തള്ളാണ്…നാണം കെട്ട് കോൺ​ഗ്രസ്; കുറ്റ്യാടിയിലെ പിടിവലി ‘സ്നേഹത്തള്ള’ലെന്ന ‘തള്ളു’മായി ഡിസിസി അധ്യക്ഷൻ

shafi parambil + viral video

ഇന്നലെ കോൺ​ഗ്രസിൻ്റെ പുതിയു​ഗ യാത്ര കുറ്റ്യാടിയിലെത്തിയപ്പോൾ സ്റ്റേജിലുണ്ടായ ഉന്തും തള്ളും പിടിവലിയും ജനങ്ങൾ കണ്ടതാണ്. ഷാഫി പറമ്പിൽ കാഴ്ച വച്ച് ഷാഫി ഷോ കേരളം ആകെ ചർച്ച ചെയ്യുകയും ചെയ്തിരുന്നു. പ്രതിപക്ഷ നേതാവിന് മുന്നെ സംസാരിക്കാൻ ഷാഫി പറമ്പിലിനെ വിളിക്കാത്തതാണ് ഷാഫിയെ ചൊടിപ്പിച്ചത്. ഇതിന്റെ അതൃപ്തി വേദിയിൽ വച്ച് തന്നെ ഷാഫി പറമ്പിൽ കാണിക്കുകയും ചെയ്തു. പിടിവലിയാകുന്നു മറ്റ് നേതാക്കളെ തള്ളിമാറ്റുന്നു അവസാനം പ്രതിഷേധമായി ഒറ്റ വാക്കിൽ സംസാരിക്കുന്നു നിർത്തുന്നു. വിഷയം വലിയ ചർച്ചയായതോടെ നാണം കട്ട കോൺ​ഗ്രസ് പുതിയ വാദവുമായി എത്തി.

ഇന്നലെ നടന്ന തള്ളൽ സ്നേഹത്തള്ളലാണെന്നാണ് കോഴിക്കോട് ഡിസിസി അധ്യക്ഷൻ കെ പ്രവീൺ കുമാർ പറഞ്ഞിരിക്കുന്നത്. സംഭവത്തിൽ ഷാഫി പറമ്പിലിന് ഒരു നീരസവുമുണ്ടായിട്ടില്ലെന്നുമുള്ള പച്ചക്കള്ളം പല ആവർത്തി പറഞ്ഞ് സത്യമാക്കാൻ ശ്രമിക്കുയാണ് ഡിസിസി അധ്യക്ഷൻ. കോൺ​ഗ്രസിൻ്റെ മൈക്കിനായി പോലുമുള്ള അടി ഇങ്ങനെയാണെങ്കിൽ നാളെ സീറ്റിനായുള്ള അടി എങ്ങനെയാകുമെന്നാണ് ജനങ്ങൾ ചോദിക്കുന്നത്.

Also read; നമുക്കു വേണ്ടത് വിവാദങ്ങളും വാർത്തകളുമാണോ അതോ ജനക്ഷേമ താല്പര്യം കൈമുതലായ ഒരു സർക്കാരാണോ? കോൺ​ഗ്രസിന് വേണ്ടത് അധികാരം മാത്രമാണ്, അവനവനു മാത്രമായ കസേരകൾ

സദസിലും കൂടുതൽ ആളുകൾ വേദിയിലുണ്ടായതായും ജനങ്ങൾ സമൂഹമാധ്യമങ്ങളിൽ പരിഹസിക്കുന്നുണ്ട്. ഇത് ശരി വയ്ക്കുന്നതാണ് ഡിസിസി അധ്യക്ഷൻ പ്രവീൺ കുമാറിൻ്റെ പ്രതികരണവും. വേദിയിൽ ആളുകളുണ്ടായിരുന്നെന്നും പിന്നീട് ആളുകളെ കുറച്ചിരുന്നുവെന്നുമാണ് ഇപ്പോൾ ഡിസിസി അധ്യക്ഷൻ പറഞ്ഞിരിക്കുന്നത്. എന്തായാലും വിശദികരിക്കാൻ വിചിത്ര ന്യായങ്ങളുമായി എത്തി വീണ്ടും നാണം കെട്ടിരിക്കുയാണ് കോൺ​ഗ്രസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News