‘ട്വന്‍റി ട്വന്‍റി നേതാവ് സാബു ജേക്കബ് കിംഗ് ലയർ’: പി വി ശ്രീനിജിന്‍ എം എല്‍ എ

pv-sreenijin-mla-sabu-m-jacob

ട്വന്‍റി ട്വന്‍റി നേതാവ് സാബു ജേക്കബ് കിംഗ് ലയർ ആണെന്ന് പി വി ശ്രീനിജിന്‍ എം എല്‍ എ. ട്വൻ്റി ട്വൻ്റി ഭരിക്കുന്ന പഞ്ചായത്തുകളിലെ പദ്ധതികളിലെല്ലാം സാബു ജേക്കബ് നിയമ വിരുദ്ധമായി ഇടപെട്ടു. പഞ്ചായത്ത് രേഖകൾ സാബുവിന് ചോർന്ന് കിട്ടുന്നതെങ്ങനെയെന്ന് അന്വേഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു. 

സാബു ജേക്കബ് തനിക്കെതിരെ വ്യക്തി അധിക്ഷേപം നടത്തുകയാണ്. വികസന രാഷ്ട്രീയ വിഷയങ്ങളിൽ നേരിട്ടുള്ള പരസ്യ സംവാദത്തിന് തയ്യാറുണ്ടോ എന്നും കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെ പി വി ശ്രീനിജിൻ എം എൽ എ ചോദിച്ചു.

ALSO READ: സഹപ്രവർത്തകരെ പീഡിപ്പിച്ച് മുങ്ങിയ മലയാളി യുവാവിനെ ഇന്റർപോൾ സഹായത്തോടെ തിരികെയെത്തിച്ച് ബ്രിട്ടൺ

സാബു ജേക്കബ് വലിയ ആശങ്കയിലാണ്. വാഗ്ദാനങ്ങൾ നിറവേറ്റാൻ കഴിഞ്ഞിട്ടില്ല.
സാബു ജേക്കബ് വോട്ട് ചെയ്ത ബൂത്തിലൊഴികെ ഒരിടത്തും ഇന്നലെ പ്രശ്നമുണ്ടായിട്ടില്ല.
സർക്കാർ സംവിധാനങ്ങളെ ഹൈജാക്ക് ചെയ്യുകയാണ്. അതിനെ പ്രതിരോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബൂത്തിൻ്റെ തൊട്ടടുത്ത് വെച്ച് സാബുവിൻ്റെ പ്രതികരണം തേടിയതിൽ മാധ്യമങ്ങൾക്കും തെറ്റ് പറ്റിയിട്ടുണ്ട്. സാബു ഉന്നയിച്ച ആരോപണങ്ങൾ ബാലിശമാണ്. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്ന ട്വൻ്റി ട്വൻ്റിക്കെതിരെ താൻ പരാതി നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News