‘വയോമിത്രം തുക ചുരുക്കിയെന്നത് അവാസ്തവം’: യുഡിഎഫ് കാണിച്ച ജനവിരോധം നുണപ്രചാരണം കൊണ്ട് മറച്ചുവെക്കാമെന്ന് കരുതേണ്ടെന്ന് മന്ത്രി ഡോ. ആർ ബിന്ദു

dr-r-bindu + VAYOMITHRAM

അടുത്ത വർഷം മുതൽ വയോമിത്രം യൂണിറ്റിന് മൂന്നര ലക്ഷം രൂപയുടെ മരുന്നുകൾ മാത്രമാക്കി ചുരുക്കിയെന്നത് വ്യാജവാർത്തയാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. സാമൂഹ്യനീതി വകുപ്പിൽ ഉമ്മൻചാണ്ടിയുടേതടക്കം യുഡിഎഫ് മന്ത്രിസഭകൾ കാണിച്ച ജനവിരോധം മറച്ചുവെക്കാമെന്ന് ഈ നുണപ്രചാരണം കൊണ്ട് കരുതേണ്ടെന്നും മന്ത്രി ബിന്ദു വ്യക്തമാക്കി.

തെറ്റിദ്ധാരണ ജനിപ്പിക്കുന്ന വിധത്തിൽ പുറപ്പെടുവിച്ച ഉത്തരവ് പിൻവലിക്കും. ഉത്തരവിറക്കിയ സാഹചര്യം റിപ്പോർട്ടായി സമർപ്പിക്കണമെന്നും, പിഴവു വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കണമെന്നും സാമൂഹ്യനീതി വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ALSO READ;‘ഗൾഫ് സഹോദരങ്ങളെ പിഴിയാൻ വിമാനക്കമ്പനികളെ അനുവദിച്ച കുറ്റത്തിന് എന്തു ശിക്ഷയാണ് നൽകേണ്ടത്?’: ഡോ. ജോൺ ബ്രിട്ടാസ് എം പി

വയോമിത്രം പദ്ധതിയിൽ വിവിധ ചെലവുകൾക്കായി 2024-25 സാമ്പത്തിക വർഷത്തിലും നടപ്പ് സാമ്പത്തികവർഷത്തിലും 27.50 കോടി രൂപ വീതം വകയിരുത്തി ഭരണാനുമതി ഉത്തരവായതാണ്. മെഡിക്കൽ ഓഫീസർമാർ, സ്‌റ്റാഫ് നഴ്‌സുമാർ, ജെ പി എച്ച് എൻ തുടങ്ങി മുന്നൂറിലധികം ജീവനക്കാരുടെ ശമ്പളം, പാലിയേറ്റീവ് സേവനം അടക്കമുള്ള വാതിൽപ്പടി സേവനങ്ങൾ തുടങ്ങിയ ചെലവുകൾക്കായാണ് ഈ തുക നൽകി വരുന്നത്.

ഒപ്പം, വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നായി 2024-25 വർഷത്തിൽ 11 കോടിയോളം രൂപയും ലഭ്യമാക്കിയിട്ടുണ്ട്. ഇതേ പദ്ധതിയിൽ മെഡിക്കൽ സർവീസസ് കോർപ്പറേഷനിൽ നിന്നും മരുന്നു വാങ്ങുവാൻ കഴിഞ്ഞ സാമ്പത്തികവർഷം ഏഴു കോടി എൺപതു ലക്ഷം രൂപയും ഈ സാമ്പത്തികവർഷം ഏഴുകോടി എഴുപത്തേഴു ലക്ഷം രൂപയും അനുവദിച്ചിട്ടുമുണ്ട്.

ALSO READ; തദ്ദേശപ്പോര്: കൊട്ടിക്കയറി കൊട്ടിക്കലാശം; പരസ്യപ്രചാരണത്തിന് സമാപനം

വസ്തുതകൾ ഇതായിരിക്കെ ഏതു സാഹചര്യത്തിലാണ് എക്സിക്യൂട്ടീവ് ഡയറക്ടർ മേൽപ്പറഞ്ഞ ഉത്തരവ് പുറപ്പെടുവിച്ചത് എന്ന് പരിശോധിക്കും. അതിനാണ് റിപ്പോർട്ട് ചോദിച്ചിരിക്കുന്നത് പിഴവ് വരുത്തിയവർക്കെതിരെ കർശന നടപടിയും ഉണ്ടാവും – മന്ത്രി ഡോ. ബിന്ദു പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News