
വർത്തമാനകാല ഇന്ത്യയിൽ മാധ്യമങ്ങൾ വായനക്കാരന്റെ അവകാശങ്ങളെ വിഴുങ്ങുകയാണെന്ന് ദി ടെലിഗ്രാഫ് മുൻ എഡിറ്റർ ആർ രാജഗോപാൽ പറഞ്ഞു. ആലപ്പുഴ എൻജിഒ യൂണിയൻ ഹാളിൽ ഭാസുരേന്ദ്ര ബാബു അനുസ്‌മരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പണം കൊടുത്ത് മാധ്യമങ്ങളുടെ സേവനങ്ങൾ വാങ്ങുന്ന വായനക്കാരന്റെ, അവകാശങ്ങളും നിക്ഷേപങ്ങളടക്കമുള്ള സ്വത്തുമാണ് ഇങ്ങനെ വിഴുങ്ങുന്നതെന്ന് രാജഗോപാൽ പറഞ്ഞു.
കൈക്കൂലിക്കേസിന്മേൽ ഗൗതം അദാനിക്കും അനന്തരവൻ സാഗർ അദാനിക്കും ഇന്ത്യൻ കോടതികൾ വഴി രണ്ട് തവണ സമൻസ് അയക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് യുഎസ് കോടതിയിൽ വ്യക്തമാക്കിയിരുന്നു. സമൻസ് നൽകാനുള്ള നിർദേശം മോദി സർക്കാർ 14 മാസം തടഞ്ഞുവെച്ചതിന്‍റെ വാർത്ത നൽകാൻ മാധ്യമങ്ങൾ തയ്യാറായില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ALSO READ; ആരോഗ്യ മേഖലയെ ജനകീയവത്കരിക്കാൻ ഇടതു സർക്കാരിന് കഴിഞ്ഞു; മന്ത്രി വി അബ്ദുറഹ്മാൻ
അനുസ്‌രണ സമ്മേളനം സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം ഡോ. വിജു കൃഷ്‌ണൻ ഉദ്‌ഘാടനംചെയ്‌തു. രാജ്യത്തുയരുന്ന പ്രതിഷേധങ്ങളെ വർഗീയ ധ്രൂവീകരണത്തിലുടെ മറികടക്കാനാണ് കേന്ദ്ര സർക്കാർ ഇപ്പോഴും ശ്രമിക്കുന്നതെന്ന് ഡോ. വിജു കൃഷ്‌ണൻ പറഞ്ഞു. അനുസ്മരണ സമ്മേളനത്തിൽ സംവാദ കൂട്ടായ്‌മ പ്രതിനിധി പി എൻ വിജയകുമാർ നന്ദി പറഞ്ഞു. മുതിർന്ന മാധ്യമപ്രവർത്തകൻ ഉണ്ണി ബാലകൃഷ്‌ണൻ, പി പി ചിത്തരഞ്ജൻ എംഎൽഎ എന്നിവർ സന്നിഹിതരായി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

