
കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന മഹിളാ കോൺഗ്രസ് നേതാവ് ആർ രശ്മി. താൻ കൂടെ കൊണ്ട് നടന്നവർ തന്നെ വിമർശിച്ചുവെന്ന് അവർ പറഞ്ഞു. ചില നേതാക്കളുടെ താത്പര്യം കാരണം സമൂഹ മാധ്യമങ്ങളിൽ അടക്കം തന്നെ അപമാനിക്കുകയാണ് എന്നും ആർ രശ്മി പറഞ്ഞു.
ഡിസിസി ജനറൽ സെക്രട്ടറി ഒ രാജൻ തന്നെ അപമാനിച്ചതായും ആർ രശ്മി ആരോപിച്ചു. തന്നെ വളരെ മോശമായി പറഞ്ഞു. പലയിടങ്ങളിൽ നിന്നും ഇറങ്ങി പോകേണ്ടി വന്നെന്നും മുൻ മഹിളാ കോൺഗ്രസ് നേതാവ് പ്രതികരിച്ചു. സംഭവത്തിൽ പ്രതിപക്ഷ നേതാവിനും നേതൃത്വത്തിനും പരാതി നൽകിയിട്ടും ഒരു മറുപടിയും ലഭിച്ചില്ലെന്ന് രശ്മി പറഞ്ഞു.
ALSO READ: ‘നിങ്ങളുടെ അടി ആദ്യം നിർത്ത്’; വി ഡി സതീശൻ പ്രസംഗിക്കുന്നതിനിടെ പുതുയുഗ യാത്രയിൽ രൂക്ഷവിമർശനം
തനിക്കെതിരെ പല വ്യാജ പ്രചാരണങ്ങളും ഇപ്പോൾ നടക്കുന്നുണ്ട്. കൊടിക്കുന്നിൽ സുരേഷ് അനുനയ ചർച്ച നടത്തി, പാർട്ടി വിടരുതെന്ന് ആവശ്യപ്പെട്ടു. കൂടാതെ ഇത്തവണ അയിഷ പോറ്റി മത്സരിക്കട്ടെയെന്നും പറഞ്ഞു.
രശ്മിക്ക് ഇനിയും അവസരം ഉണ്ടെന്നാണ് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞതെന്നും മുൻ മഹിളാ കോൺഗ്രസ് നേതാവ് വെളിപ്പെടുത്തി. തെരുവ് പട്ടികൾ ഇങ്ങനെ കുരയ്ക്കട്ടെയെന്നും അവർ കുരച്ചു കൊണ്ടേയിരിക്കുമെന്നും ആർ രശ്മി കൂട്ടിച്ചേർത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


