ആർ. ശ്രീലേഖയ്ക്ക് തിരിച്ചടി: പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

r-sreelekha-former-dgp-pocso-case-high-court-refuses-stay-victim-identity-disclosure

മുൻ ഡിജിപിയും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറുമായ ആർ. ശ്രീലേഖയ്‌ക്കെതിരായ പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ലൈംഗിക പീഡന കേസുകളിലെ ഇരകളുടെ പേരും മറ്റ് സ്വകാര്യ വിവരങ്ങളും പരസ്യപ്പെടുത്തിയെന്ന പരാതിയിൽ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ഇതോടെ കേസിൽ ശ്രീലേഖ നിയമനടപടികൾ നേരിടേണ്ടി വരും.

നിർഭയ കേസ്, കിളിരൂർ-കവിയൂർ കേസുകൾ തുടങ്ങി രാജ്യത്തെ നടുക്കിയ നിരവധി കേസുകളിലെ ഇരകളുടെ വിവരങ്ങൾ വെളിപ്പെടുത്തിയെന്നാണ് ശ്രീലേഖയ്‌ക്കെതിരെയുള്ള ആരോപണം. പ്രായപൂർത്തിയാകാത്ത കുട്ടികൾ ഉൾപ്പെടെയുള്ള ഇരകളുടെ സ്വകാര്യത ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി സിവിൽ റൈറ്റ്‌സ് ആൻഡ് സോഷ്യൽ ജസ്റ്റിസ് സൊസൈറ്റി (CRSJS) സെക്രട്ടറി ആർ. ജയചന്ദ്രൻ നൽകിയ പരാതിയിലാണ് നടപടി.

ALSO READ : ‘ഒരു അബദ്ധമൊക്കെ പറ്റാം, പക്ഷേ രക്ഷപ്പെടാൻ ഇങ്ങനെ മണ്ടത്തരങ്ങൾ പറയുന്നത് സമ്മതിക്കണം’; രാജീവ് ചന്ദ്രശേഖറിനെതിരെ ആഞ്ഞടിച്ച് ഡോ ജോൺ ബ്രിട്ടാസ് എം പി

സംസ്ഥാനത്തെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥയായിരുന്ന ഹർജിക്കാരി പോക്സോ നിയമങ്ങളെക്കുറിച്ച് അവഗാഹമുള്ള വ്യക്തിയാണന്നും നിയമവിരുദ്ധ പ്രവൃത്തി ഗുരുതരമായി കണക്കിലെക്കണമെന്നും പബ്ലിക് പ്രോസിക്യൂട്ടർ സി. സീന കോടതിയെ ബോധിപ്പിച്ചു. കേസ് ഫയലിൽ സ്വീകരിച്ച ജസ്റ്റീസ്  സി പ്രദീപ് കുമാർ പരാതിക്കാരന് നോട്ടീസ് അയച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News