മണ്ണാർക്കാട് നജാത് ആർട്സ് ആൻഡ് സയൻസ് കോളേജിൽ റാഗിങ്ങ്

mannarkad ragging

മണ്ണാർക്കാട് നജാത് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഗ്യാങ്ങ് റാഗിങ്ങ്. സീനിയർ വിദ്യാർഥികൾ ഗ്യാങ്ങ് ചേർന്ന് റാഗിങ്ങ് ചെയ്യുകയായിരുന്നു. കോളേജിലെ രണ്ടാം വർഷ ബി ബി എ വിദ്യാർഥി മിൻഹാജിനെയാണ് സീനിയേഴ്സ് മർദ്ദിച്ചത്. ഷർട്ടിന്റെ മുകളിലത്തെ ബട്ടൻസ് ഇടാൻ പറഞ്ഞായിരുന്നു മർദ്ദനം.

Also read: ‘അച്ഛനോടൊപ്പം ബസ്സിലിരുന്ന് വലിയ ചുടുകാട് വരെയുള്ള യാത്രയില്‍ കണ്‍മുന്നിലൂടെ ഒഴുകിനീങ്ങിയ ജനസമുദ്രത്തെ കൂപ്പുകൈകളോടെ സ്മരിക്കുന്നു’; വികാരനിര്‍ഭരമായി വിഎസ്സിന്റെ മകന്റെ കുറിപ്പ്

റാഗിങ്ങിനെ തുടർന്ന് അറാത്തൻസ് എന്ന ഗ്യാങ്ങിൽപ്പെട്ട മൂന്ന് വിദ്യാർഥികളെ സസ്പെൻ്റ് ചെയ്തതായി കോളേജ് അധികൃതർ അറിയിച്ചു. മുഹമ്മദ്‌ സലാം, മുഹമ്മദ്‌ ഇജ്ലാൽ, അദിക് സമാൻ എന്നി വിദ്യാർഥികളെയാണ് സസ്പെൻഡ് ചെയ്തത്. മിൻഹാജ് സ്വകാര്യ ആശുപത്രിയിൽ നിലവിൽ ചികിത്സയിൽ കഴിയുകയാണ്. സംഭവത്തിൽ മണ്ണാർക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു.

Gang ragging at Najat Arts and Science College, Mannarkad. Senior students were gang-ragging. Minhaj, a second-year BBA student at the college, was beaten up by the seniors. The beating was done after he was asked to button the top buttons of his shirt.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News