
തനിക്ക് നൽകുന്ന പിന്തുണയിൽ കൈരളി ന്യൂസ് ടീമിന് സ്നേഹവും അഭിനന്ദനങ്ങളും പങ്കുവെച്ച് അതിജീവിത. രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ക്രൂരതക്കിരയായ ആദ്യത്തെ കേസിലെ അതിജീവിതയാണ്, കലോത്സവം റിപ്പോർട്ട് ചെയ്ത കൈരളി ടീമിന് സ്നേഹ സന്ദേശം അയച്ചത്. ‘Love you to moon and back’ ടീ ഷർട്ട് ധരിച്ചാണ് കൈരളി ന്യൂസ് ടീം കലോത്സവം റിപ്പോർട്ട് ചെയ്തത്. അതിജീവിതക്ക് അതിരില്ലാത്ത പിന്തുണ നൽകി കൈരളി ന്യൂസ് നടത്തിയ ഈ നീക്കം സോഷ്യൽ മീഡിയയിൽ അടക്കം ചർച്ചയായിരുന്നു.
‘കലോൽസവത്തിൽ “ലവ് യു ടു ദി മൂൺ ആൻഡ് ബാക്ക്” ടീ ഷർട്ട് ധരിച്ച കൈരളി ന്യൂസ് ടീമിനെ കണ്ടു. എനിക്ക് നേരെ നടന്ന അനീതിക്കെതിരെ പോരാടാൻ എന്നോടൊപ്പം ഉണ്ടായിരുന്നതിന് നന്ദി. ടീമിന് അഭിനന്ദനങ്ങൾ’ – വാട്സ്ആപ്പിൽ അയച്ച സന്ദേശത്തിൽ യുവതി സ്നേഹം പങ്കുവെച്ചു.
രാഹുൽ മാങ്കൂട്ടത്തിൽ മൂന്നാമത്തെ കേസിൽ അറസ്റ്റിലായതിനെ പിന്നാലെയാണ് ആദ്യം കേസ് കൊടുത്ത അതിജീവിത ഫേസ്‌ബുക്കിൽ തന്റെ നഷ്ടപ്പെട്ടുപോയ കുഞ്ഞിനെ സ്മരിച്ചു കൊണ്ട് ഹൃദയഹാരിയായ കുറിപ്പ് പങ്കുവച്ചത്. ഇത് വലിയ രീതിയിൽ വൈറലായിരുന്നു. പോസ്റ്റ് പങ്കിട്ടതിന് പിന്നാലെ “ലവ് യു ടു ദി മൂൺ ആൻഡ് ബാക്ക്” എന്നെഴുതിയ കപ്പ് ഉപയോഗിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ അതിജീവിതക്ക് പിന്തുണയുമായി എത്തിയിരുന്നു. ഇതും ദേശീയ മാധ്യമങ്ങളിൽ അടക്കം ചർച്ചയായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

