
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലെെംഗികാതിക്രമ പരാതി നൽകിയ കേസില്‍ അതിജീവിതയെ അധിക്ഷേപിക്കുകയും വ്യക്തി വിവരങ്ങൾ പരസ്യപ്പെടുത്തുകയും ചെയ്ത കേസിൽ രാഹുൽ ഈശ്വറിന് ജാമ്യമില്ല. രാഹുല്‍ ഈശ്വറിനെ നാളെ വൈകീട്ട് വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. മൂന്ന് ദിവസം കസ്റ്റഡിയിൽ വേണമെന്നായിരുന്നു ആവശ്യം.
തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയുടേതാണ് നടപടി. രാഹുല്‍ ഈശ്വര്‍ ജില്ലാ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. ജാമ്യാപേക്ഷ ഡിസംബർ 6ന് പരിഗണിക്കും. പൊലീസ് കള്ളക്കേസില്‍ കുടുക്കിയെന്നാരോപിച്ച് രാഹുല്‍ ഈശ്വര്‍ നിരാഹാരസമരം തുടരുമെന്ന് ഭാര്യ ദീപ പറഞ്ഞു.
തുടർച്ചയായി പ്രതിക്ക് വേണ്ടി പെൺകുട്ടിക്കെതിരെ വീഡിയോ ചെയ്തതും അവഹേളനം നടത്തിയതിനുമൊക്കെ പിന്നിൽ ഗൂഢാ ലോചനയുണ്ടണ്ടെന്ന് പൊലീസ് സംശയിക്കുന്നു. അതുകൊണ്ട് കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് പൊലീസ് കോടതിയിൽ ആവശ്യപ്പെടുകയായിരുന്നു.
അതിനിടെ ജയിലിൽ രണ്ടാം ദിനവും രാഹുൽ നിരാഹാര സമരത്തിലാണ്. വെള്ളം മാത്രമാണ് കുടിക്കുന്നത്. വൈദ്യപരിശോധനക്ക് എത്തിച്ചപ്പോൾ രാഹുൽ ഈശ്വറിന് ഡ്രിപ്പ് ഇട്ടു. നിരാഹാരം കിടക്കുന്ന ആളെന്നെ നിലയിലാണ് നടപടി. വെള്ളം പോലും കുടിച്ചിട്ടില്ലെന്ന് രാഹുൽ പറഞ്ഞു.
ഫോർട്ട് ജനറൽ ആശുപത്രിയിലാണ് രാഹുൽ. രാഹുലിന് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ക്ഷീണം അകറ്റാനാണ് ഡ്രിപ്പ് ഇട്ടത്. ഷുഗർ കുറഞ്ഞതായി ഡോക്ടർ അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

