
പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്നു വന്ന പുതിയ പരാതിയിലെ ആരോപണങ്ങൾ അതീവ ഗുരുതരം. രാഹുലിനെതിരെ മുമ്പ് നല്കപ്പെട്ടിട്ടുള്ള പരാതികളിലേതിന് സമാനമായുള്ള പീഡനം, നിർബന്ധിച്ചുള്ള ഗർഭഛിദ്രം എന്നിവക്ക് പുറമേ സാമ്പത്തിക ചൂഷണവും നടത്തിയതായി പരാതിക്കാരി മൊഴി നൽകിയിട്ടുണ്ട്. പാലക്കാട് ഉപതെരഞ്ഞെടുപ്പ് സമയത്ത് ഭാവിയിൽ ഒരുമിച്ച് ജീവിക്കാമെന്ന വാഗ്ദാനം നൽകി പാലക്കാട് ഒരു ഫ്ലാറ്റ് വാങ്ങി തരണമെന്ന് രാഹുൽ ആവശ്യപ്പെട്ടു.
ഇതിനായി പലപ്പോഴായി പണം വാങ്ങിയെന്നും എന്നാൽ ഫ്ലാറ്റ് വാങ്ങൽ നടന്നില്ലെന്നും യുവതി പറയുന്നു. ഇതിന് പുറമെ മറ്റ് പല ആഡംബര വസ്തുക്കൾ വാങ്ങി നൽകാനും രാഹുലിനായി പണം നൽകേണ്ടി വന്നു. പതിനായിരം രൂപ ചെരുപ്പ് വാങ്ങാനെന്ന പേരിൽ യുവതിയിൽ നിന്നും വാങ്ങി. വൻ വിലയുള്ള വാച്ചുകളും വസ്ത്രങ്ങളും മറ്റ് സൗന്ദര്യ വർദ്ധക വസ്തുക്കളും വാങ്ങി നൽകിയെന്നും യുവതിയുടെ വെളിപ്പെടുത്തലിൽ ഉണ്ട്.
അതേസമയം, പരാതിയിലെ ദേഹോപദ്രവത്തിന്റെ വിവരങ്ങൾ ഞെട്ടിക്കുന്നതാണ്. ക്രൂരമായ ലൈംഗിക ആക്രമണമാണ് അതിജീവിതക്ക് കോൺഗ്രസ് എം എൽ എയിൽ നിന്നും നേരിടേണ്ടി വന്നത്. ശരീരത്തിൽ പലയിടത്തും മുറിവുണ്ടാക്കി. മുഖത്തടിക്കുകയും തുപ്പുകയും ചെയ്തു. ക്രൂരമായ ലൈംഗിക വൈകൃതങ്ങൾക്ക് ഇരയാക്കി. ഗർഭിണിയാണെന്ന വിവരം പറഞ്ഞപ്പോൾ അസഭ്യം പറഞ്ഞെന്നും യുവതി പറയുന്നു.
രാഹുലിനെതിരെ ബംഗളൂരു സ്വദേശിനി നൽകിയ പരാതിയിലും ഇതുപോലുള്ള കടുത്ത ദേഹോപദ്രവം ഏൽപ്പിച്ചതായി പറയുന്നുണ്ട്. അതേമസമയം, പുതിയ പരാതിയിലെ അതിജീവിതയെ പറ്റിയും രാഹുലിന്റെ പീഡനത്തെ പറ്റിയും സുഹൃത്തായ ഫെനി നൈനാൻ അറിയാമായിരുന്നു എന്നും വിവരമുണ്ട്.
പുതിയ പരാതി ലഭിച്ചതിന് പിന്നാലെ, രാഹുൽ പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഇന്നലെ അർധരാത്രിയോടെ പാലക്കാട് നഗരത്തിലെ കെ പി എം റീജൻസി ഹോട്ടലിൽ നിന്നാണ് രാഹുലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ അർധരാത്രിയോടെ പാലക്കാട് നഗരത്തിലെ കെ പി എം റീജൻസി ഹോട്ടലിൽ നിന്നാണ് രാഹുലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് പത്തനംതിട്ട എ ആർ ക്യാമ്പിലെത്തിച്ചു. വൈദ്യപരിശോധനയ്ക്ക് ശേഷം പത്തനംതിട്ട ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

