
ഉപതെരഞ്ഞെടുപ്പ് സമയത്ത് പണമുള്ള നീലപ്പെട്ടിയുമായി വന്ന അതേ ഹോട്ടലിൽ നിന്നാണ് രാഹുൽ മാങ്കൂട്ടത്തിലിനെ ലൈംഗിക പീഡന പരാതിയിലും അറസ്റ്റ് ചെയ്തത്. പീഡന പരാതികൾ വന്നതിന് പിന്നാലെയാണ് പാലക്കാട് കുന്നത്തൂർമേടിലെ ഫ്ലാറ്റിൽ നിന്നും രാഹുലിനെ ഒഴിവാക്കിയത്. തുടർന്നാണ് മണ്ഡലത്തിൽ എത്തുമ്പോൾ കെപിഎം ഹോട്ടലിലേക്ക് രാഹുൽ മാങ്കൂട്ടത്തിൽ താമസം മാറ്റിയത്.
മൂന്നാം ലൈംഗിക പീഡന പരാതിയില്‍ രാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത് പാലക്കാട് കെപിഎം റീജന്‍സി ഹോട്ടലില്‍ നിന്നാണ്. രാഹുല്‍ പോലും അറിയാതെയായിരുന്നു പൊലീസിന്‍റെ ഓപ്പറേഷന്‍. ഉപതെരഞ്ഞെടുപ്പിൽ വോട്ടർമാർക്ക് വിതരണം ചെയ്യാൻ കെപിഎം ഹോട്ടലിൽ നീലപ്പെട്ടിയിൽ രാഹുല്‍ പണമെത്തിച്ചതും വിവാദമായിരുന്നു.
ALSO READ: ആ പ്രതിഷേധത്തിന്റെ ചൂടറിഞ്ഞു; രാഹുൽ മാങ്കൂട്ടത്തിലിന് നടയടിയോടെ ഡിവൈഎഫ്ഐയുടെ യാത്രയയപ്പ്
ലൈംഗീക പീഡന കേസിൽ പ്രതിയായതോടെ ഫ്ലാറ്റിൽ നിന്നും ഒഴിഞ്ഞു പോകാൻ മറ്റ് ഫ്ലാറ്റ് നിവാസികൾ രാഹുലിനോട് പറയുകയായിരുന്നു. ബലാത്സംഗ കേസുകളിൽ പ്രതിഷേധം നിരന്തരം ഉയർന്നതോടെ എംഎൽഎ ഓഫിസിലും രാഹുലിന് താമസിക്കാൻ സാധിച്ചില്ല. പാലക്കാട് താമസിക്കാൻ മറ്റൊരു വീട് രാഹുൽ നോക്കിയിരുന്നു. എന്നാൽ വീട് ശരിയാകാതെ വന്നതോടെ രാഹുൽ താമസം കെപിഎമ്മിലേക്ക് മാറ്റി. 2000 മുതൽ 2500 രൂപ വരെ ദിവസ വാടക നൽകിയാണ് രാഹുൽ താമസിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

