
തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങി ലൈംഗികാരോപണ വിധേയനായ രാഹുൽ മാങ്കൂട്ടത്തിൽ. പാലക്കാട് നഗരസഭയിൽപ്പെട്ട ശേഖരിപുരം വാർഡിലാണ് രാഹുൽ പ്രചരണത്തിന് എത്തിയത്. ശേഖരിപുരം വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥി ലിജിക്ക് വേണ്ടിയാണ് പ്രചരണം. എതിർപ്പുകളെ വെല്ലുവിളിച്ച് ആണ് രാഹുൽ മാങ്കൂട്ടത്തിൽ പ്രചരണത്തിന് ഇറങ്ങിയിരിക്കുന്നത്. ഡിസംബർ 11 വരെ പ്രചരണം തുടരുമെന്ന് രാഹുൽ പറഞ്ഞു.
ഒരു നേതാവും തന്നോട് പ്രചരണത്തിൽ പങ്കെടുക്കരുതെന്നും പങ്കെടുക്കണമെന്നും പറഞ്ഞിട്ടില്ല. ചെന്നിത്തലയോ കെ സി വേണുഗോപാലോ പറഞ്ഞത് താൻ കേട്ടിട്ടില്ലെന്നും രാഹുൽ പ്രതികരിച്ചു. ഒരു പ്രവർത്തകൻ എന്ന നിലയ്ക്ക് കോൺഗ്രസ് സ്ഥാനാർത്ഥിയെ വിജയിപ്പിക്കുക എന്നത് തന്റെ ഉത്തരവാദിത്വമാണ് എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പ്രാദേശിക നേതാക്കന്മാരാണ് രാഹുലിനെ പരിപാടികളിൽ പങ്കെടുപ്പിക്കുന്നത് എന്നാണ് കെസി വേണുഗോപാൽ പ്രതികരിച്ചത്. പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്ത ആളാണ്. പാർട്ടിയിൽ നിന്ന് മാറ്റി നിർത്തിയതാണ്. ഏറ്റവും കർശനമായ നടപടി എടുത്തു. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കുന്നുണ്ടെങ്കിൽ പാലക്കാട്ടെ നേതൃത്വം മറുപടി പറയണം എന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനിടെ ആണ് രാഹുൽ പ്രചരണത്തിന് ഇറങ്ങിയിരിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

