രാഹുലിൻ്റെ മുൻകൂർ ജാമ്യ അപേക്ഷയിൽ വാദം അടച്ചിട്ട കോടതി മുറിയിൽ; നിർബന്ധിത ഗർഭഛിദ്രം നടത്തിയതിന് തെളിവുകൾ ഉണ്ടെന്ന് പ്രോസിക്യൂഷൻ, ഗർഭഛിദ്രത്തിന് ആവശ്യപ്പെട്ടത് പെൺകുട്ടിയെന്ന് രാഹുൽ

rahul mamkoottathil + vote palakkad

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിൽ അടച്ചിട്ട കോടതി മുറിയിൽ വാദം കേൾക്കുന്നു. പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും ആവശ്യം കോടതി അംഗീകരിച്ചാണ് വാദം അടച്ചിട്ട മുറിയിൽ കേൾക്കാൻ തീരുമാനിച്ചത്. തിരുവനന്തപുരം ജില്ല സെഷൻസ് കോടതി ആണ് വാദം കേൾക്കുന്നത്.

നിർബന്ധിത ഗർഭഛിദ്രം നടത്തിയതിന് തെളിവുകൾ ഉണ്ടെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. ജാമ്യം അനുവദിക്കുന്നത് തെളിവുകൾ നശിപ്പിക്കാൻ കാരണം ആയേക്കാം എന്ന് പ്രോസിക്യൂഷൻ പറയുന്നു. പൊലീസ് റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങൾ ആണുള്ളത്. പ്രതിക്കെതിരെ മെഡിക്കൽ തെളിവുകളും ഡിജിറ്റൽ തെളിവുകളും ഉണ്ടെന്ന് പ്രോസിക്യൂഷൻ. ഗർഭഛിദ്രത്തിനും ബലാത്സംഗത്തിനും രാഹുലിനെതിരെ തെളിവുകൾ ഉണ്ട്.

ALSO READ: രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള പുതിയ പരാതി; പ്രത്യേക സംഘം തന്നെ അന്വേഷിക്കും, പരാതി കൈമാറി ഡിജിപി

എന്നാൽ അന്വേഷണവുമായി സഹകരിക്കുമെന്ന് രാഹുലിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. തനിക്കെതിരായ ആരോപണങ്ങളും കേസും രാഷ്ട്രീയപ്രേരിതമെന്ന് ആണ് രാഹുലിന്റെ ഭാഗം. രാഹുലിനെതിരായ പരാതി ഗൂഢാലോചനയുടെ ഭാഗമെന്ന് പ്രതിഭാഗം. ഗർഭഛിദ്രത്തിന് ആവശ്യപ്പെട്ടത് പെൺകുട്ടിയെന്നു രാഹുൽ മാങ്കൂട്ടത്തിൽ പറയുന്നു. വാട്ട്സ് ആപ്പ് ചാറ്റിന്റെ വിവരങ്ങൾ രാഹുൽ സീൽഡ് കവറിൽ കോടതിയിൽ ഹാജരാക്കി. സുഹൃത്തിനോട് മരുന്ന് ആവശ്യപ്പെടുന്നതാണ് വാട്ട്സ് ആപ്പ് ചാറ്റ് എന്നും രാഹുൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News