
ബലാത്സംഗ കേസിലെ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിന് ഒളിഞ്ഞും തെളിഞ്ഞും സംരക്ഷണ നൽകുകയാണ് കോൺഗ്രസ് നേതാക്കളെന്ന് മന്ത്രി വി ശിവൻകുട്ടി. രാജി വെക്കണമെന്നോ കോൺഗ്രസിൽ നിന്ന് പുറത്താക്കണമെന്നോ പറയുന്നില്ല. നിയമ സംവിധാനത്തെ വെല്ലുവിളിച്ചു ഒളിവിൽ കഴിയുകയാണ്.കോൺഗ്രസ് നേതാക്കൾക്ക് ധൈര്യമുണ്ടെങ്കിൽ പുറത്താക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ഒളിമ്പിക്സ് വേദിയായി തിരുവനന്തപുരത്തെ പരിഗണിക്കുമെന്ന ബി ജെ പി വാദത്തിലും അദ്ദേഹം പ്രതികരിച്ചു. ബിജെപിയുടെ വാദം വെറും തട്ടിപ്പാണെന്ന് അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയo പറയാനോ വികസനം പറയാനോ ബിജെപിക്ക് കഴിയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ALSO READ: ‘ഇ ഡി നടപടി ജനാധിപത്യവിരുദ്ധവും ഭരണസ്ഥാപനത്തിന് നേരെയുള്ള കടന്നുകയറ്റവും’: ഇ പി ജയരാജൻ
ബിജെപി പ്രവർത്തകരുടെ ആത്മഹത്യയിലും ബിജെപിക്ക് മറുപടി പറയാൻ കഴിയുന്നില്ലെന്ന് മന്ത്രി പറഞ്ഞു. ആത്മഹത്യ സംഭവങ്ങൾ എല്ലാം ബിജെപിയെ പ്രതികൂട്ടിലാക്കുന്നു. ജനങ്ങളെ വിഡ്ഢികളാക്കുന്ന പ്രസ്താവനകളാണ് രാജീവ് ചന്ദ്രശേഖറും പറയുന്നത്. തെരഞ്ഞെടുപ്പിൽ തോന്നിയത് വിളിച്ചു പറയുകയാണ്. കേരളത്തിൽ ഒളിമ്പിക്സിൻ്റെ വേദി കൊണ്ടുവരുമെന്ന് പറഞ്ഞ് പറ്റിക്കുകയാണ്. തിരുവനന്തപുരത്തെ ജനങ്ങളെ രാജീവ് പറ്റിക്കുന്നു. തിരുവനന്തപുരത്തെ ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണ് രാജീവ് ചന്ദ്രശേഖർ ചെയ്യുന്നതെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

