
രാഹുലിനെതിരായ കേസിലെ അതിജീവിതയെ അപമാനിച്ച് മുൻ വനിതാ ഡിജിപി ആർ ശ്രീലേഖ. ഫേസ്ബുക്കിലൂടെയാണ് ആർ ശ്രീലേഖ വിവാദ പ്രതികരണം നടത്തിയത്. ഇത്ര നാൾ യുവതി എന്തുകൊണ്ട് പരാതി നൽകിയില്ല? ഇപ്പോൾ എന്തിന് നേരിട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകി? എന്ന് ചോദിച്ച ശ്രീലേഖ, പ്രതിക്ക് ഫോണും ഓഫാക്കി മുങ്ങാനും, മുൻകൂർ ജാമ്യാപേക്ഷ നേടാനും അവസരം ഒരുക്കുകയായിരുന്നോ എന്നും അവർ എഴുതി.
യുവതിയുടെ പരാതിയെ ശബരിമലയിലെ സ്വർണ്ണമോഷണവുമായി കൂട്ടിക്കെട്ടുകയും ചെയ്തു. സ്വർണ മോഷണത്തിൽ കൂടുതൽ വമ്പന്മാരെ അറസ്റ്റ് ചെയ്യാതിരിക്കാനോ പരാതിയെന്നും പോസ്റ്റിലുണ്ട്. മുൻപും സമാനമായ കേസുകളിൽ സ്ത്രീ വിരുദ്ധ പ്രതികരണം നടത്തിയിട്ടുള്ള ആളാണ് ആർ ശ്രീലേഖ.
നടിയെ ആക്രമിച്ച കേസിലും പ്രതിയെ അനുകൂലിച്ച് ശ്രീലേഖ രംഗത്ത് എത്തിയിരുന്നു. നടൻ ദിലീപ് തെറ്റുകാരനാണെന്ന് തനിക്ക് തോന്നുന്നില്ലെന്നായിരുന്നു അന്നത്തെ പ്രതികരണം. തിരുവനന്തപുരം കോർപ്പറേഷനിലെ BJP സ്ഥാനാർഥി കൂടിയാണ് ആർ. ശ്രീലേഖ. പ്രതികരണത്തോടെ ബിജെപി വെട്ടിലായിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

