രാഹുലിനെതിരായ കേസിലെ അതിജീവിതയെ അപമാനിച്ച സംഭവം; വിവാദമായതോടെ നിലപാടുകളിൽ മലക്കം മറിഞ്ഞ് ആർ ശ്രീലേഖ

rahul mamkootathil + r sreelekha

രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിതയെ അപമാനിച്ച മുൻ വനിതാ ഡിജിപി ആർ ശ്രീലേഖ, ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതോടെ നിലപാടുകളിൽ മലക്കം മറിഞ്ഞു. അതിജീവിതക്കൊപ്പമാണ് താൻ എന്നും പരാതി വൈകിയെന്നതിലാണ് ദേഷ്യമുള്ളതെന്നും ഫേസ്ബുക്ക് പോസ്റ്റ് തിരുത്തി. മുഖ്യമന്ത്രിക്ക് പരാതി നൽകേണ്ട കാര്യമില്ല എന്നാവർത്തിച്ച അവർ സ്വമേധയാ പൊലീസിന് കേസെടുക്കാമായിരുന്നു എന്നും പറഞ്ഞു.

അതേസമയം, മുമ്പും ഇതേ വിഷയങ്ങളിൽ സ്ത്രീ വിരുദ്ധ പ്രതികരണം നടത്തിയിട്ടുള്ള വ്യക്തിയാണ് ആർ ശ്രീലേഖ. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ പരസ്പരവിരുദ്ധമായ മറുപടിയാണ് ഇവർ നൽകുന്നത്. യൂട്യൂബ് വീഡിയോയിൽ പറഞ്ഞ പഴയ കാര്യങ്ങൾ പലതിലും ശ്രീലേഖയ്ക്ക് വ്യക്തമായ മറുപടിയില്ല.
നടി ആക്രമിച്ചതിലും ആറ്റുകാൽ പൊങ്കാലയിലും താൻ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് ആർ ശ്രീലേഖ പ്രതികരിച്ചു.

ALSO READ; ‘രാഹുലിനെതിരെ പരാതി വന്നിട്ട് മാസങ്ങളായി, അന്ന് പെൺകുട്ടി ഒളിവിലായിരുന്നോ ?’; രാഹുലിനെതിരെ പരാതി നൽകിയ യുവതിയെ അധിക്ഷേപിച്ച് ഡി സി സി പ്രസിഡന്റ്‌ എ തങ്കപ്പൻ

എന്നാൽ രാഹുൽ കേസിൽ തെരഞ്ഞെടുപ്പ് കാലത്ത് ഇത്തരം ഒരു നടപടി ശരിയായില്ലെന്നാണ് ആർ ശ്രീലേഖയുടെ ന്യായീകരണം. സ്വർണക്കൊള്ളയിൽ അന്വേഷണം കൃത്യമായി നടക്കുമ്പോൾ ഈ പരാതി വന്നതിൽ ആശങ്ക ഉണ്ട്. എല്ലാവരും ഇനി ഇതിൻ്റെ പിറകെ പോകുമെന്ന ആശങ്ക ഉണ്ടെന്ന വിചിത്ര വാദവും ഇവർ പങ്കുവെച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News