മാളത്തില്‍ നിന്നും പുറത്തുചാടി; വോട്ട് ചെയ്യാൻ പാലക്കാടെത്തി രാഹുൽ മാങ്കൂട്ടത്തിൽ

rahul mamkoottathil

പാലക്കാട്ടെ ജനങ്ങളെ പരിഹാസ്യരാക്കി ബലാത്സംഗ കേസുകളിലെ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ 15 ദിവത്തിന് ശേഷം ഒളിവിൽ നിന്നും പുറത്ത് ചാടി. അന്വേഷണങ്ങളോട് യാതൊരു തരത്തിലും സഹകരിക്കാതിരുന്ന രാഹുൽ വോട്ട് ചെയ്യുന്നതിനായാണ് പാലക്കാട് എത്തിയത്. വൈകിട്ട് 4.45 ഓടെയാണ് കുന്നത്തൂർമേട് 24ാം വാർഡിൽ രാഹുൽ വോട്ട് രേഖപ്പെടുത്തിയത്. കോൺഗ്രസ് പ്രവർത്തകർ പോളിംഗ് ബൂത്തിന് മുന്നിൽ രാഹുലിന് ബൊക്കെ നൽകി സ്വീകരിച്ചു.

അതേസമയം, വോട്ടിടാൻ എത്തിയ രാഹുലിനെ കൂക്കി വിളിച്ചാണ് നാട്ടുകാർ എതിരേറ്റത്. ഡിവൈഎഫ്ഐ അടക്കമുള്ള സംഘടനകളും പോളിങ് ബൂത്തിന് മുന്നിൽ പ്രതിഷേധം തീർത്തു. രാഹുലെത്തിയ കാറിൽ കോ‍ഴിയുടെ ചിത്രം പതിച്ചും പ്രതിഷേധിച്ചു. മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് എല്ലാം കോടതിയിൽ പറയാമെന്ന് മാത്രം രാഹുലിന്റെ മറുപടി.

ALSO READ; കൊല്ലത്ത് ഹരിതകർമ്മ സേനാംഗങ്ങളെ അധിക്ഷേപിച്ച BJP-UDF പ്രവർത്തകരെ ഉടൻ പിടികൂടണമെന്ന് CPIM

അതിവിദഗ്ധമായാണ് ബലാൽസംഗ കേസുകളിലെ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് വോട്ട് ചെയ്യാൻ എത്തിയത്. കെഎസ്‌യു ജില്ലാ സെക്രട്ടറി ഇഖ്ബാൽ, യൂത്ത്കോൺഗ്രസ് നേതാക്കൾ എന്നിവർ ഉൾപ്പെടെയുള്ളവർ രാഹുലിന് സംരക്ഷണം ഒരുക്കി. നാട്ടുകാരുടെ ശക്തമായ പ്രതിഷേധവും രാഹുലിനെതിരെ ഉണ്ടായി. എംഎൽഎ ഓഫീസിൽ ഏറെ നേരം ചിലവഴിച്ച രാഹുൽ തുടർന്ന് മാത്തൂരിലെ പരിചയക്കാരന്റെ വീട്ടിൽ ചെല്ലുകയും അവിടെനിന്ന് ദേശീയപാതയിലൂടെ മറ്റൊരിടത്തേക്കും തിരിച്ചു. അതേസമയം പാലക്കാട് ജില്ലയിൽ 76.23 ശതമാനം പോളിങ്ങ് രേഖപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist