
രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എയുടെ അടുത്ത സുഹൃത്തും അനുയായിയുമായ ഫെനി നൈനാൻ തോറ്റു. അടൂർ നഗരസഭ എട്ടാം വാർഡില്‍ കോൺഗ്രസ് സ്ഥാനാര്‍ഥിയായാണ് മത്സരിച്ചത്. തെരഞ്ഞെടുപ്പില്‍ തോറ്റ ഫെനി നൈനാൻ മൂന്നാം സ്ഥാനത്താണുള്ളത്. രാഹുൽ മാങ്കൂട്ടത്തിലുമായി എം എ എയ്ക്കെതിരായ ബലാത്സംഗ കേസിൽ ഫെനി നൈനാനെതിരെയും ഗുരുതര ആരോപണങ്ങൾ ഉയർന്നിരുന്നു.
അതേസമയം, പത്തനംതിട്ട നഗരസഭ പതിനാറാം വാർഡിൽ 248 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് കോൺഗ്രസ് വിമതൻ ബിബിൻ ബേബി വിജയിച്ചത്. കോൺഗ്രസിൻ്റെ ജാസിം കുട്ടിയെയാണ് ബിബിൻ ബേബി തോൽപ്പിച്ചത്.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പീഡനപരാതിയില്‍ പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചതിൻ്റെ അന്ന് ഫെനി നൈനാനൊപ്പമാണ് രാഹുല്‍ തന്നെ കാണാന്‍ എത്തിയതെന്ന് പരാതിക്കാരി സൂചിപ്പിച്ചിരുന്നു. ഇയാളെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കിയപ്പോഴും വിവാദങ്ങളുണ്ടായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

