‘അതിജീവിതയുമായി ബന്ധമുണ്ടായിരുന്നു’: മുൻകൂര്‍ ജാമ്യാപേക്ഷയില്‍ സമ്മതിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

Rahul Mamkootathil case

അതിജീവിതയുമായി ബന്ധമുണ്ടെന്ന് സമ്മതിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. താൻ സമര്‍പ്പിച്ച മുൻകൂര്‍ ജാമ്യാപേക്ഷയിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഇക്കാര്യം സമ്മതിച്ചത്. അതിജീവിത ഫേസ്ബുക്കിലൂടെയാണ് തന്നെ ബന്ധപ്പെട്ടതെന്ന് രാഹുൽ മാങ്കൂട്ടത്തില്‍ മുൻകൂര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞു.

നടന്നത് ഉദയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമാണ്. അതിജീവിതയെ ഗർഭിണിയാക്കിയിട്ടില്ലെന്ന് രാഹുല്‍ പറഞ്ഞു. ഭർത്താവ് ഉപദ്രവിക്കുന്നുവെന്ന് പറഞ്ഞാണ് പെൺകുട്ടി തന്നെ ബന്ധപ്പെട്ടത്. പിന്നാലെ പെൺകുട്ടിയോട് അനുകമ്പ തോന്നുകയായിരുന്നു. പരാതി രാഷ്ട്രീയ പകപോക്കലിൻ്റെ ഭാഗമെന്നും മുൻകൂർ ജാമ്യ ഹർജിയിൽ രാഹുൽ മാങ്കൂട്ടത്തില്‍ പറഞ്ഞു.

ALSO READ: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസ്: സുഹൃത്ത് ജോബി ജോസഫ് രണ്ടാം പ്രതി; ബലാത്സംഗം, നിർബന്ധിത ഭ്രൂണഹത്യ, ദേഹോപദ്രവം ഏൽപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി

ക‍ഴിഞ്ഞ ദിവസമാണ് അതിജീവിത മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി നേരിട്ട് പരാതി കൈമാറിയത്. പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസ് ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷിന് അന്വേഷണം വേഗത്തിലാക്കാൻ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. നേരത്തെ, രാഹുലിൻ്റേതെന്ന് കരുതുന്ന അതിജീവിതയുമായുള്ള ശബ്ദസന്ദേശവും വാട്ടാസാപ്പ് ചാറ്റുകളും പുറത്തുവന്നിരുന്നു. യുവതിയെ ഗര്‍ഭിണിയാക്കണമെന്നും പിന്നീട് ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കുന്നതാണ് സന്ദേശത്തിലും ചാറ്റിലും ഉണ്ടായിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News