
രാഹുൽ മാങ്കൂട്ടത്തിൽ എന്ന പൊട്ടൻഷ്യൻ റേപ്പിസ്റ്റിനെ വെളുപ്പിക്കാൻ ഒരു ചാനൽ അവരുടെ മുഖമായ ഒരു അവതാരകനെ കൊണ്ട് നടത്തിയ അഭിമുഖമാണ് ഇപ്പോൾ എങ്ങും ചർച്ചാവിഷയം. നിലപാടും ആദർശവും തമ്മിൽ ഒരു ബന്ധവുമില്ലെന്ന് അടിവരയിട്ട ഒരു അഭിമുഖം. സകല വിഷയങ്ങളിലും നെടുനീളൻ പ്രസംഗം ഒറ്റ ശ്വാസത്തിൽ പ്രാസമൊപ്പിച്ച് പറയാൻ മറക്കാത്ത അവതാരകൻ എന്നാൽ രാഹുൽ മാങ്കൂട്ടത്തിലിന് മുന്നിൽ പഞ്ചപുച്ഛമടക്കി, വിഷമത്തിലാക്കുന്ന ഒരു ചോദ്യംപോലും ചോദിക്കാതിരിക്കാൻ നന്നേ ശ്രദ്ധിച്ചാണ് ആ അഭിമുഖം മുന്നോട്ട് കൊണ്ടുപോകുന്നത്.
മാധ്യമങ്ങൾക്ക് പൊതുബോധത്തെ നിർമ്മിക്കാനാകുമെന്നതിൽ ആർക്കും തർക്കമുണ്ടാകില്ല. അങ്ങനെയിരിക്കെയാണ് ഈ വിധം നികൃഷ്ടമായ ഒരു രീതിയിൽ അത് ഉപയോഗിക്കപ്പെടുന്നത് എന്നത് ഗുരുതരമാണ്. ഇതേ ന്യൂസ് ചാനലിന്റെ തലപ്പത്ത് ഇരിക്കുന്നയാൾ അടുത്തിടെ ഒരു സംവാദത്തിൽ വാതോരാതെ മറ്റുള്ളവരെ മാധ്യമധർമം പഠിപ്പിക്കുന്നുണ്ട്.
ന്യൂസ് ചാനലുകൾ അവതാരകരെ പണം കൊടുത്ത് വാങ്ങുന്ന നിലയിലേക്ക് മാറിയത്രേ. ഒരു ചാനലിൽ നിന്ന് മറ്റൊന്നിലേക്ക് പോകുന്നവര്‍ മുന്‍ ചാനലിനെ കുറ്റം പറയരുതെന്നും കൂടുതൽ പണം കിട്ടിയതുകൊണ്ട് മറുകണ്ടം ചാടുന്നതാണെന്നുമൊക്കെ പ്രഖ്യാപിച്ചുവേണം ഈ പോക്കെന്നുമൊക്കെയാണ് അദ്ദേഹം പറഞ്ഞുവയ്ക്കുന്നത്.
ALSO READ: രാഹുലിന് സംരക്ഷണം ഒരുക്കാൻ യുഡിഎഫ്; അയോഗ്യതാ നീക്കത്തെ എതിർക്കും
ഏത് ധാർമ്മികതയുടെ പേരിലാണ് രാഹുൽ മാങ്കൂട്ടത്തിലിനെ പോലെയൊരാളെ വിളിച്ചിരുത്തി നിങ്ങളുടെ ചാനൽ ഇന്റർവ്യൂ ചെയ്തത്? താൻ കാരണം ഗർഭിണിയായ ഒരു സ്ത്രീയോട് മാങ്കൂട്ടത്തിൽ സംസാരിക്കുന്ന ഫോൺ സംഭാഷണം കേരളം കേട്ടതാണ്. ആ സംസാരത്തിലും ഭാഷയിലുമുണ്ട് അയാൾ ഉള്ളിൽ കൊണ്ട് നടക്കുന്ന വയലൻസ് അത്രയും. വധ ഭീഷണി, തെറി വിളി, അധിക്ഷേപം, ഇമോഷണൽ ബ്ലാക്ക് മെയിലിങ് അങ്ങനെ അതിജീവിതകളെ തകർക്കാൻ പോന്നതെല്ലാം അയാൾ നടത്തുന്നുണ്ട്. അങ്ങനെയുള്ള ഒരാലെയല്ലേ നിങ്ങൾ ചാനൽ മുറിയിൽ വൈറ്റ് വാഷ് ചെയ്യാൻ ശ്രമിച്ചത്!
ഇതേ അവതാരകൻ തന്നെയല്ലേ മാങ്കൂട്ടത്തിലിനെ തന്റെ അന്തിച്ചർച്ചയുടെ തുടക്കത്തിൽ ‘ലൈംഗിക വൈകൃത കുറ്റവാളി’ എന്ന് വിളിച്ചതും ‘നാണമുണ്ടോ’ എന്ന് ആക്രോശിച്ചതും? ഒന്നിലേറെ കേസുകളിൽ കോടതി ജാമ്യാപേക്ഷ വിധി പറയാൻ മാറ്റിവെച്ച പ്രതിയെ അഭിമുഖം ചെയ്ത് വെളുപ്പിക്കാൻ ശ്രമിക്കുന്നത് എന്തിനാണ്? ലൈംഗിക വൈകൃതമുള്ള ഒരു പ്രതിയാണ് മിന്നിലിരിക്കുന്നതെന്ന് അവകതാരകൻ മറന്നുപോകുന്നത് അസ്വാഭാവികമല്ലേ? ഇതാണോ മാധ്യമ പ്രവർത്തനം?
താൻ നിരപരാധിയാണെന്ന് സ്ഥാപിക്കാൻ തനിക്കെതിരെ പരാതിപ്പെട്ട സ്ത്രീകളെ മുഴുവൻ കുറ്റക്കാരികളെന്ന് വരുത്തി തീർക്കാൻ അയാൾ കിണഞ്ഞു പരിശ്രമിക്കുമ്പോൾ അവതാരകൻ മൗനത്തിലാണ്. അതിജീവിതകളെ വെല്ലുവിളിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും ഹീറോയിസമായാണ് അയാൾ ഇപ്പോഴും കരുതുന്നത്.
ചാറ്റുകളും ഫോൺകോളുകളും പൂർണമായി പുറത്തുവിടാൻ വെല്ലുവിളിക്കുമ്പോഴും പരാതിക്കാരിയിൽ നിന്ന് സാമ്പത്തിക സഹായങ്ങളും മറ്റു ഉപഹാരങ്ങളും വാങ്ങിയതിന്റെ പുറത്തുവന്ന തെളിവുകളെക്കുറിച്ചും അവതാരകൻ ഒന്നും ചോദിക്കുന്നില്ല, മറിച്ച് അയാൾ പറയുന്നതെല്ലാം തലകുലുക്കി
സമ്മതിക്കുന്നുമുണ്ട്. ധാർമികതയല്ല പണമാണ്, റേറ്റിങ്ങാണ് നിങ്ങള്‍ക്ക് വലുതെന്ന് സമ്മതിക്കാൻ ഇനി മടിക്കേണ്ട. സമ്മതിച്ചില്ലെങ്കിലും മലയാളികള്‍ക്ക് അത് മനസിലായിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


