
രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട് സ്വീകരിച്ചതുമായി ബന്ധപ്പെട്ട് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞത് പച്ചക്കള്ളം. ഒളിവിലായിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് എത്തിയപ്പോൾ സ്വീകരണം നൽകിയത് കോൺഗ്രസുകാർ തന്നെ. രാഹുലിനൊപ്പം വാഹനത്തിൽ ഉണ്ടായിരുന്നതും യൂത്ത്കോൺഗ്രസ് നേതാക്കളാണ്. അതേസമയം രാഹുലിനോട് ഫ്ലാറ്റിൽ നിന്നും ഒഴിഞ്ഞു പോകാൻ അസോസിയേഷൻ പറഞ്ഞു
കോൺഗ്രസ് പുറത്താക്കി എന്ന് പറയുമ്പോഴും രാഹുൽ മാങ്കൂട്ടത്തിലിന് സംരക്ഷണവും സ്വീകരണവും ഒരുക്കുന്നത് കോൺഗ്രസുകാർ തന്നെയാണ്. ബലാൽസംഗ കേസുകളിലെ പ്രതി രാഹുൽ മാങ്കൂട്ടത്തിൽ 15 ദിവസമായി ഒളിവിലായിരുന്നു. മുൻകൂർ ജാമ്യം ലഭിച്ചതോടെയാണ് വോട്ട് ചെയ്യാൻ രാഹുൽ പാലക്കാട് എത്തിയത്.
രാഹുലിനൊപ്പം വാഹനത്തിൽ ഉണ്ടായിരുന്നത് കെഎസ്‌യു ജില്ലാ സെക്രട്ടറി മുഹമ്മദ് ഇക്ബാൽ,യൂത്ത് കോൺഗ്രസ് നേതാവ് ദീപക് എന്നിവരായിരുന്നു. പോളിംഗ് ബൂത്തിന് മുന്നിൽവച്ച് കോൺഗ്രസ് നേതാക്കൾ ബൊക്കെ നൽകിയാണ് രാഹുലിനെ സ്വീകരിച്ചത്. എന്നാൽ രാഹുലിനെ സ്വീകരിച്ചവരിൽ കോൺഗ്രസ് പ്രവർത്തകരില്ലെന്നായിരുന്നു കെസി വേണുഗോപാലിന്‍റെ വാദം.
രാഹുൽനെതിരെ നടപടിയെടുത്തു എന്ന് പറയുമ്പോഴും കോൺഗ്രസിന്റെ ഇരട്ടത്താപ്പാണ് വ്യക്തമാകുന്നത്. ഷാഫി പറമ്പിൽ പക്ഷത്തിന്റെ പൂർണ്ണപിന്തുണയോടെയാണ് രാഹുലിന്റെ നീക്കങ്ങൾ. അതേസമയം രാഹുലിനോട് ഫ്ലാറ്റിൽ നിന്നും ഒഴിഞ്ഞു പോകാൻ മറ്റ് ഫ്ലാറ്റുകാർ പറഞ്ഞു. ഈ മാസം 25 നകം ഒഴിയണമെന്നാണ് ഫ്ലാറ്റ് അസോസിയേഷന്റെ നിർദേശം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


