ബലാത്സംഗക്കേസ്: എസ് ഐ ടിയുടെ കസ്റ്റഡി അപേക്ഷയിൽ വിധി ഇന്ന്‌; രാഹുലിനെ നേരിട്ട് കോടതിയില്‍ ഹാജരാക്കും

RAHUL Mamkootathil

മൂന്നാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റിലായ പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ഇന്ന് നിർണായകം. എസ് ഐ ടിയുടെ കസ്റ്റഡി അപേക്ഷയിൽ തിരുവല്ല മജിസ്ട്രേറ്റ് കോടതി ഇന്ന്‌ വിധി പറയും. രാഹുലിനെ നേരിട്ട് കോടതിയിൽ ഹാജരാക്കാൻ കോടതി നിർദേശം നൽകിയിരുന്നു. നിലവിൽ മാവേലിക്കര സബ്ജയിലിൽ റിമാൻഡിലാണ് രാഹുൽ മാങ്കൂട്ടത്തിലുള്ളത്.

പ്രതിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടുള്ള എസ് ഐ ടിയുടെ ഹർജി ഇന്നലെയാണ് കോടതി പരിഗണിച്ചത്. പ്രതിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടുള്ള എസ് ഐ ടിയുടെ ഹർജി ഇന്നലെയാണ് കോടതി പരിഗണിച്ചത്. ഇതിനിടെ ജാമ്യാപേക്ഷ കൂടി പരിഗണിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ജാമ്യാപേക്ഷ പരിഗണിക്കുന്നത് പൊലീസ് റിപ്പോർട്ട് കിട്ടിയ ശേഷമാകാം എന്നായിരുന്നു കോടതിയുടെ മറുപടി.

ALSO READ; പീഡനക്കേസിൽ ജയിലിലായിട്ടും രാഹുലിന് അതിരില്ലാത്ത പിന്തുണയുമായി കോൺഗ്രസ്; ‘അവനൊപ്പം’ എന്ന് ലൈവിൽ വന്ന് പ്രഖ്യാപിച്ച് പത്തനംതിട്ട കോൺഗ്രസ് ജില്ലാ പഞ്ചായത്തംഗം

പ്രതിയുമായി തെളിവെടുപ്പ് നടത്തണമെന്നും ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കേണ്ടതുണ്ടെന്നും കോടതിയെ അറിയിച്ച പ്രോസിക്യൂഷൻ, അടിയന്തരമായി രാഹുലിനെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. വാദം കേട്ട കോടതി കോടതി നടപടിക്രമങ്ങളുടെ ഭാഗമായി പ്രൊഡക്ഷന്‍ വാറന്റ് പുറപ്പെടുവിക്കുകയായിരുന്നു. അതേസമയം, ഇന്ന് കോടതി അതിജീവിതയുടെ രഹസ്യമൊ‍ഴിയും എടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News