അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയതില്‍ കേസ്: സന്ദീപ് വാര്യറെയും പ്രതി ചേർത്തു

SANDEEP G VARIER

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി നല്‍കിയ അതിജീവിതയെ അപമാനിച്ചതില്‍ മുൻ ബി ജെ പി നേതാവും കെപിസിസി ജനറൽ സെക്രട്ടറിയുമായ സന്ദീപ് വാര്യറെ പ്രതി ചേർത്തു. ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയ കേസിലാണ് പ്രതി ചേര്‍ത്തത്. കേസിൽ നാലാം പ്രതിയാണ് സന്ദീപ് വാര്യർ. അതിജീവിതയെ അപമാനിച്ചതില്‍ രാഹുല്‍ ഈശ്വറും കസ്റ്റഡിയിലാണ്. ഇയാളെ ചോദ്യം ചെയ്യുന്നതായിരിക്കും. സൈബര്‍ പൊലീസാണ് കേസെടുത്തത്.

രാഹുൽ ഈശ്വർ കേസിലെ അഞ്ചാം പ്രതിയാണ്. മഹിളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്ജിത പുളിക്കൻ ഒന്നാം പ്രതിയും സുപ്രീം കോടതി അഭിഭാഷകയായ അഡ്വക്കേറ്റ് ദീപ ജോസഫ് രണ്ടാംപ്രതിയും മൂന്നാം പ്രതി സമാന പേരുള്ള ദീപ ജോസഫുമാണ്. നിലവിൽ യു ആര്‍ എല്‍ ഐഡികൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പേരെടുത്ത് പറയാതെ ഫേസ്ബുക്ക് URL കൾക്കെതിരെയാണ് കേസെടുത്തത്.

ALSO READ: യുഎഇയ്ക്ക് ആദരവായി പ്രത്യാശയുടെ ഗാനമൊരുക്കി എ ആർ റഹ്മാൻ, ഷെയ്ഖ് സായിദ് ഫെസ്റ്റിവലിൽ ‘ജമാൽ’ അവതരിപ്പിച്ച് സംഗീതമാന്ത്രികൻ

അതേസമയം, രാഹുൽ ഈശ്വറിൻ്റെ ഫോൺ സൈബർ പൊലീസ് കസ്റ്റഡിയിലെടുത്തു. രാഹുൽ ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുക്കുന്നതായിരിക്കും.


whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News