‘പ്രിയപ്പെട്ട സഹോദരി തളരരുത്, കേരളം നിനക്കൊപ്പം’: അതിജീവിതയ്ക്ക് പിന്തുണയുമായി മന്ത്രി വീണാ ജോര്‍ജ്ജ്

veena george cyber attack

ലൈംഗിക ആരോപണം നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ അതിജീവിതയ്ക്ക് പിന്തുണ നല്‍കി മന്ത്രി വീണാ ജോര്‍ജ്ജ്. പ്രിയപ്പെട്ട സഹോദരി, കേരളം നിങ്ങള്‍ക്കൊപ്പമുണ്ട് എന്നാണ് മന്ത്രി വീണാ ജോര്‍ജ്ജ് തൻ്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്. തളരരുതെന്നും മന്ത്രി പറഞ്ഞു.

അതേസമയം, ഇന്ന് രാവിലെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ എഐസിസിയ്ക്കും പ്രിയങ്ക ഗാന്ധിയ്ക്കും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സജന ബി സജൻ പരാതി നൽകിയിരുന്നു. വനിതാനേതാക്കളെ ഉൾപ്പെടുത്തി അന്വേഷണ കമ്മീഷനെ നിയോഗിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു. ഇരയാക്കപ്പെട്ട പെൺകുട്ടികളെ നേരിൽ കണ്ട് വിഷയം ഗൗരവത്തോടെ ചർച്ച ചെയ്യണമെന്നും പരാതിയില്‍ കൂട്ടിച്ചേര്‍ത്തു.

ALSO READ: ‘മാപ്പ് പറഞ്ഞില്ലെങ്കിൽ മാനനഷ്ടത്തിന് കേസ് കൊടുക്കും’; ഥാറും ബുള്ളറ്റും ഉപയോഗിക്കുന്നവർക്ക് ഭ്രാന്താണെന്ന് പറഞ്ഞ ഹരിയാന ഡിജിപിയ്ക്ക് നോട്ടീസ് അയച്ച് ഥാർ ഉടമ

രാഹുല്‍ മാങ്കൂട്ടത്തിലിൻ്റെ ലൈംഗികാരോപണവുമായി ബന്ധപ്പെട്ട് കഴി‌ഞ്ഞ ദിവസവും ശബ്ദരേഖ പുറത്തുവന്നിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിൻ്റേതെന്ന് ആരോപിക്കപ്പെടുന്ന ശബ്ദരേഖയിലും വാട്സാ‌പ്പ് ചാറ്റുകളിലും ഗർഭധാരണത്തിനും ഗർഭഛിദ്രത്തിനും നിർബന്ധിക്കുന്ന സംഭാഷണമാണ് ഉണ്ടായിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News