ലൈം​ഗിക പീഡന കേസ്: രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻ‌കൂർ ജാമ്യാപേക്ഷയിൽ വിധി പറയാൻ മാറ്റി വെച്ചു

rahul mamkootathil + INL

ലൈം​ഗിക പീഡന പരാതിയിൽ ഒളിവിൽ കഴിയുന്ന പാലക്കാട് എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിൽ മുൻ‌കൂർ ജാമ്യാപേക്ഷയിൽ വിധി പറയാൻ മാറ്റി വെച്ചു. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിൽ വാദം പൂർത്തിയായി. മുൻ‌കൂർ ജാമ്യാപേക്ഷയിൽ കോടതി അടച്ചിട്ട മുറിയിൽ ആണ് വാദം കേട്ടത്. സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങളുളളതിനാൽ, വാദം അടച്ചിട്ട മുറിയിൽ വേണമെന്ന് മാങ്കൂട്ടത്തിൽ ആവശ്യപ്പെട്ടിരുന്നു. ഒന്നര മണിക്കൂറാണ് വാദം നീണ്ടുനിന്നത്.

ഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധം ആണ് നടന്നത് എന്നാണ് രാഹുലിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞത്. രാഹുലിനെതിരെ നടക്കുന്നത് രാഷ്ട്രീയ ഗൂഢാലോചന ആണെന്നും പരാതിക്കാരി ചാറ്റുകളും കോളുകളും റെക്കോർഡ് ചെയ്ത് സൂക്ഷിച്ചുവെന്നും കോടതിയിൽ പറഞ്ഞു.

ALSO READ: ‘വ്യക്തിപരമായ അടുപ്പം പാർട്ടി തീരുമാനങ്ങളെ സ്വാധീനിക്കില്ല, പാർട്ടിയുടെ തീരുമാനം എന്റേത് കൂടിയാണല്ലോ’; ഷാഫിയും രാഹുലിനെ കൈ വിടുന്നു ?

രാഹുലിനെതിരെ ചുമത്തിയ കുറ്റങ്ങൾ പ്രഥമദൃഷ്ട്യാ തന്നെ നിലനിൽക്കുമെന്ന് പ്രോസിക്യൂഷൻ. ബലാത്സംഗം നടന്നതിന് തെളിവുകളുണ്ട്. അതിജീവിത ഗർഭിണിയായി ഇരിക്കുന്ന അവസ്ഥയിൽ പോലും ബലാത്സംഗം ചെയ്തു. ശേഷം നിർബന്ധിത ഗർഭഛിദ്രം നടത്തി. ഗർഭച്ഛിദ്രം നടത്തിയത് അശാസ്ത്രീയമായിട്ടാണ്. അതിജീവിതയെ രാഹുൽ ക്രൂരമായി ഉപദ്രവിച്ചു. കടുത്ത മാനസിക സമ്മർദ്ദത്തിലേക്ക് രാഹുൽ തള്ളിവിട്ടു എന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News