‘രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണം, കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാട് കോൺഗ്രസ് അവസാനിപ്പിക്കണം’: മന്ത്രി വി ശിവൻകുട്ടി

v sivankutty

രാഹുൽ മാങ്കൂട്ടത്തിൽ മൂന്നാമത്തെ ബലാത്സംഗക്കേസില്‍ അറസ്റ്റിലായതിന് പിന്നാലെ എം എൽ എ സ്ഥാനം രാജിവെക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി. കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാട് കോൺഗ്രസ് അവസാനിപ്പിക്കണമെന്ന് അദ്ദേഹം തൻ്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടു.

രാഹുലിലെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത സംഭവം അതീവ ഗൗരവതരമാണ്. ഒരു ജനപ്രതിനിധി എന്ന നിലയിൽ സമൂഹത്തിന് മാതൃകയാകേണ്ട ഒരാളിൽ നിന്ന് ഒരിക്കലും കേൾക്കാൻ പാടില്ലാത്ത, അതിഗുരുതരമായ ആരോപണങ്ങളാണ് ഇപ്പോൾ ഉയർന്നു വന്നിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ALSO READ: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ മൂന്നാമത്തെ ബലാത്സംഗക്കേസ്: ദേഹത്ത് പലയിടത്തും മുറിവുണ്ടാക്കി, ബന്ധം വേർപെടാതിരിക്കാൻ കുഞ്ഞ് വേണമെന്നാവശ്യപ്പെട്ട് ഗർഭിണിയാക്കി; പരാതിയിലെ വിവരങ്ങള്‍ പുറത്ത്

ബലാത്സംഗം, ഗർഭച്ഛിദ്രത്തിന് നിർബന്ധിക്കൽ, സാമ്പത്തിക ചൂഷണം എന്നിവയൊന്നും സാധാരണ കുറ്റകൃത്യങ്ങളായി കാണാൻ കഴിയില്ല. സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ ഈ സർക്കാർ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല എന്ന് ആവർത്തിച്ചു വ്യക്തമാക്കുന്നു. വാർത്തകളിൽ നിന്ന് മനസിലാക്കുന്നത് രാഹുലിനെതിരെ ഇത് മൂന്നാമത്തെ കേസാണ് എന്നാണ്. ഒരു ജനപ്രതിനിധി ഇത്തരത്തിൽ തുടർച്ചയായി ക്രിമിനൽ കേസുകളിൽ, പ്രത്യേകിച്ച് സ്ത്രീപീഡന കേസുകളിൽ ഉൾപ്പെടുന്നത് ജനാധിപത്യ സംവിധാനത്തിന് തന്നെ അപമാനമാണെന്ന് മന്ത്രി പറഞ്ഞു.

പാലക്കാട് ഫ്ലാറ്റ് വാങ്ങിത്തരണമെന്ന് ആവശ്യപ്പെട്ട് സാമ്പത്തിക ചൂഷണം നടത്തി എന്ന ആരോപണവും നിസാരമായി തള്ളിക്കളയാനാകില്ല. ക്രൂരമായ കുറ്റകൃത്യത്തെ രാഷ്ട്രീയമായി ന്യായീകരിക്കാനാണോ കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. എംഎൽഎ സ്ഥാനം രാജിവെയ്ക്കണമെന്ന് ആവശ്യപ്പെടാൻ കോൺഗ്രസ് നേതൃത്വം തയ്യാറാകുമോയെന്നും അതോ കുറ്റാരോപിതനെ സംരക്ഷിക്കുന്ന പതിവ് രീതിയാണോ ഇവിടെയും സ്വീകരിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.

രാഹുൽ രാജി വെക്കാൻ തയ്യാറാകുന്നില്ലെങ്കിൽ, അത് രാഹുലിന്റെ കുറ്റകൃത്യത്തിനുള്ള കോൺഗ്രസ്‌ പാർട്ടിയുടെ പിന്തുണയായി തന്നെ ജനങ്ങൾക്ക് കണക്കാക്കേണ്ടി വരും. എംഎൽഎയ്ക്ക് ഒളിഞ്ഞും തെളിഞ്ഞും സഹായം നൽകുന്നതിലൂടെ ആ പാർട്ടി എത്രത്തോളം അധഃപതിച്ചിരിക്കുന്നു എന്ന് വ്യക്തമാവുകയാണെന്ന് അദ്ദേഹം പറഞ്ഞു.

അതിജീവിതയുടെ പരാതിയിൽ നീതി ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. പൊലീസ് സ്വതന്ത്രമായി അന്വേഷണം നടത്തുന്നതായിരിക്കും. തെളിവുകളുടെ അടിസ്ഥാനത്തിൽ കോടതി അന്തിമ തീരുമാനം എടുക്കട്ടെ. പിണറായി വിജയൻ നയിക്കുന്ന എൽ.ഡി.എഫ് സർക്കാരിന്റെ കാലയളവിൽ കുറ്റാരോപിതർ എത്ര ഉന്നതരായാലും മുഖം നോക്കാതെ പൊലീസ് നടപടികൾ ഉണ്ടായിട്ടുണ്ട് എന്നത് ചരിത്രമാണ്. നിയമം എല്ലാവർക്കും ഒരുപോലെയാണ്. വേട്ടക്കാരനൊപ്പമല്ല, ഇരയ്ക്കൊപ്പമാണ് ഈ സർക്കാരെന്ന് മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News