രാഹുലിനായി വല വിരിച്ച് പൊലീസ്; വിമാനത്താവളങ്ങളിൽ പ്രത്യേക അറിയിപ്പ് നൽകി

rahul mamkoottathil

ലൈം​ഗിക പീഡന കേസിലെ പ്രതി രാഹുൽ മാങ്കൂട്ടത്തിലിനായി വല വിരിച്ച് പൊലീസ്. വിമാനത്താവളങ്ങളിൽ പ്രത്യേക അറിയിപ്പ് നൽകി. വിദേശത്തേക്ക് കടക്കാതിരിക്കാനാണ് മുന്നറിയിപ്പ് നൽകിയത്. ലുക്ക് ഔട്ട് നോട്ടീസ് ഉടൻ പുറത്തിറക്കും.

അതേസമയം അതിജീവിത മെഡിക്കൽ റെക്കോർഡ്സ് അന്വേഷണ സംഘത്തിന് കൈമാറി. ഗർഭച്ഛിദ്രത്തിനുശേഷം അതിജീവിത വൈദ്യസഹായം തേടിയിരുന്നു. ഇതിന്റെ രേഖകളാണ് അന്വേഷണ സംഘത്തിന് കൈമാറിയത്. എസിപി വി എസ് ദിനരാജാണ് അന്വേഷണ ഉദ്യോഗസ്ഥൻ. ഡി സി പി ദീപക് ദിൻകറിനാണ് മേൽനോട്ട ചുമതല. കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അതിൽ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ തോംസണ്‍ ജോസ് പറഞ്ഞു. കൂടുതൽ കാര്യങ്ങൾ ഇപ്പോൾ പുറത്ത് പറയാൻ സാധിക്കില്ല. സ്പെഷ്യൽ ടീം ഉടൻ തന്നെ സജ്ജമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ALSO READ: രാഹുൽ പാലക്കാട്ടെ രഹസ്യ കേന്ദ്രത്തിൽ ? ജില്ല വിട്ടാൽ മുൻകൂർ ജാമ്യത്തെ ബാധിക്കുമെന്ന്‌ നിയമോപദേശം ലഭിച്ചതായി വിവരം

അതേസമയം രാഹുൽ പാലക്കാട്ടെ രഹസ്യകേന്ദ്രത്തിൽ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. ജില്ലാ വിട്ടുകഴിഞ്ഞാൽ അത് മുൻകൂർ ജാമ്യത്തെ ബാധിക്കുമെന്ന്‌ നിയമോപദേശം ലഭിച്ചതായിട്ടാണ് വിവരം. എംഎൽഎയുടെ ഒ‍ൗദ്യോഗിക വാഹനം താമസിക്കുന്ന ഫ്ലാറ്റിൽ ഉണ്ട്. സുഹൃത്തിന്റെ വാഹനത്തിലേക്ക് മാറിയത് താമസ സ്ഥലത്തു നിന്നും ആണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News