
ലൈംഗികാരോപണം നേരിടുന്ന അതിജീവിതയെ അപമാനിച്ച കേസിലെ രണ്ടാം പ്രതി അഡ്വ: ദീപ ജോസഫ് രാജ്യം വിടാനൊരുങ്ങുന്നതായി സൂചന. ഡിസംബർ മൂന്നിന് ദില്ലിയിൽ നിന്നും റോമിലേക്ക് കടക്കാനാണ് ശ്രമമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കേസില്‍ അതിജീവിതയുടെ ഐഡൻ്റിറ്റി വെളിപ്പെടുത്തിയതിലാണ് അഡ്വ: ദീപ ജോസഫിനെ പ്രതി ചേര്‍ത്തത്.
അതേസമയം, കേസില്‍ രാഹുൽ ഈശ്വർ അഞ്ചാം പ്രതിയാണ്. കസ്റ്റഡിയിലെടുത്ത രാഹുലിനെ ഇന്ന് അറസ്റ്റ് ചെയ്തു. മഹിളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്ജിത പുളിക്കൻ ഒന്നാം പ്രതിയുമാണ്. രാഹുല്‍ മാങ്കൂട്ടത്തിലിൻ്റെ കേസില്‍ ഒളിവിലുള്ള കൂട്ടുപ്രതി ജോബിക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. പത്തനംതിട്ട മൈലപ്രയിലുള്ള ജോബിയുടെ സുഹൃത്തിൻ്റെ വീട്ടിൽ പ്രത്യേക പൊലീസ് സംഘം എത്തി. നോട്ടീസ് നൽകി മടങ്ങി.
ALSO READ: രാഹുൽ ഈശ്വർ അറസ്റ്റിൽ
അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ഫ്ലാറ്റിൽ പ്രത്യേക അന്വേഷണസംഘം ഇന്ന് പരിശോധന നടത്തി. നാലുമണിക്കൂർ നീണ്ട പരിശോധനയിൽ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു. രാഹുലിന്റെ എംഎൽഎ ഓഫീസിലെ ജീവനക്കാരിൽ നിന്നും അന്വേഷണസംഘം മൊഴിയെടുത്തു. ഫ്ലാറ്റിൽ പരിശോധന നാളെയും തുടരും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

