രാഹുലിനെ തള്ളി കെ സി വേണുഗോപാൽ; ‘പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തയാൾ പാർട്ടി പരിപാടികളിൽ പങ്കെടുക്കുന്നത് ശരിയല്ല’;കെ സി വേണുഗോപാൽ

K C VENUGOPAL RAHUL MAMKOOTTATHIL

ഒടുവിൽ രാഹുൽ മാങ്കൂട്ടത്തിലിനെ തള്ളിപറയേണ്ടി വന്നിരിക്കുകയാണ് കെ സി വേണുഗോപാലിന്. ലൈംഗിക പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ.

അതിജീവിത നിയമപരമായി മുന്നോട്ടു പോകുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും ഇങ്ങനെ ഒരു പരാതി വന്നാൽ നിയമവ്യവസ്ഥ അനുസരിച്ച് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുമെന്നും നിയമനടപടികൾ ആ രീതിക്ക് തന്നെ മുന്നോട്ടു പോവട്ടെ എന്നും അദ്ദേഹം പറഞ്ഞു. അതേസമയം പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തത് പാർട്ടിയുടെ കടുത്ത നടപടിയാണ് എന്നും ആരോപണം ഉയർന്നയാൾക്കെതിരെ എടുക്കാവുന്ന പരമാവധി നടപടി സ്വീകരിച്ചുവെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

ALSO READ: KAIRALI NEWS EXCLUSIVE | രാഹുലിന്റെ പീഡനങ്ങൾ; എഫ്ഐആറിന്റെ പകർപ്പ് കൈരളി ന്യൂസിന്

എന്നാൽ ഇത്തരത്തിൽ പാർട്ടി സസ്പെൻഡ് ചെയ്തയാൾ പാർട്ടി പരിപാടിയിൽ പങ്കെടുക്കരുത് എന്നും ഇക്കാര്യത്തിൽ നടപടി സ്വീകരിക്കേണ്ടത് പ്രാദേശിക നേതൃത്വം ആണെന്നും കെ സി വേണുഗോപാൽ പറഞ്ഞു. ഇലക്ഷൻ കാമ്പയിനുകളിൽ വ്യാപകമായി രാഹുൽ പങ്കെടുത്തതിന്റെ കുറിച്ചുള്ള ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News